പ്രണയസാഫല്യത്തിന് 7കൊല: 19കാരി അറസ്റ്റില്‍
റോഹ്തക്: പ്രണയത്തെ എതിര്‍ത്തതില്‍ കോപാകുലയായി കുടുംബത്തിലെ ഏഴംഗങ്ങളെ കൊലപ്പെടുത്തിയ പത്തൊന്‍പതുകാരി അറസ്റ്റില്‍. ഇരുപതുകാരനായ കാമുകനെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
കാമുകന്റെ പ്രേരണപ്രകാരമാണ് യുവതി അച്ഛനും അമ്മയും സഹോദരനുമടക്കം കുടുംബത്തിലെ ഏഴംഗങ്ങളെ വിഷം കൊടുത്തും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയത്. ഇവരുടെ വിവാഹബന്ധത്തിന് തടസ്സം നിന്നതിനാലാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഒരു മുന്‍ അധ്യാപകന്റെ മകളായ സോനം, കാമുകന്‍ നവീന്‍കുമാര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സോനം കുടുംബാംഗങ്ങള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത്.
ഭക്ഷണം കഴിച്ച ഉടനെ കുടുംബാംഗങ്ങള്‍ ബോധരഹിതരാവുകയായിരുന്നു. ഉടനെ സോനം അയല്‍ക്കാരന്‍ കൂടിയായ നവീനെ വിളിച്ചുവരുത്തി ഓരോരുത്തരെയായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് റോഹ്തക് പോലീസ് സൂപ്രണ്ട് അനില്‍കുമാര്‍ പറഞ്ഞു.
കാലത്ത് ആരെയും കാണാത്തതിനെ തുടര്‍ന്ന് സോനത്തിന്റെ മുത്തശ്ശന്‍ വന്നുനോക്കിയപ്പോഴാണ് ഏഴു പേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications