Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപകന്‍ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

Teacher
ലഖ്‌നൊ: ക്ലാസില്‍ പുസ്തകം കൊണ്ടുവരാന്‍ മറന്നതിന് അധ്യാപകന്‍ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥിനി മരിച്ചു.

ഉത്തര്‍പ്രദേശിലെ ഔറിയ ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ മൂന്നാം വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. സംഭവത്തില്‍ അധ്യാപകനെ പൊലീസ് അറസ്റ്റുചെയ്തു.

പാവപ്പെട്ട കര്‍ഷക കുടുംബത്തിലെ അംഗമാണ് മരിച്ച കുട്ടി. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിന്മേലാണ് അധ്യാപകനെതിരെ പൊലീസ് കേസെടുത്തത്.

തിങ്കളാഴ്ചയാണ് പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപകന്‍ കുട്ടിയെ മര്‍ദ്ദിച്ചത്. ആന്തരിക ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.

അധ്യാപകന്‍ കുട്ടിയുടെ കഴുത്തിനും ചുമലിലുമാണ് മര്‍ദ്ദിച്ചതെന്ന് സഹപാഠികള്‍ പറയുന്നു. വൈകീട്ട് വീട്ടിലെത്തിയ കുട്ടി സംഭവം രക്ഷിതാക്കളെ ധരിപ്പിച്ചു. വൈകുന്നേരമായപ്പോഴേയ്ക്കും കുട്ടിയ്ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു.

ചൊവ്വാഴ്ച കാലത്ത് ഉറക്കമുണര്‍ന്നപ്പോള്‍ കടുത്ത അസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടി സ്‌കൂളില്‍ പോകാന്‍ കൂട്ടാക്കിയില്ല. രാത്രിയായപ്പോള്‍ കുട്ടിയുടെ ശരീരത്തില്‍ കരുവാളിപ്പ് പടരാന്‍ തുടങ്ങി.

തുടര്‍ന്ന് കുട്ടിയുടെ പിതാവ് കുട്ടിയുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി ബോധിപ്പിച്ചു. പൊലീസുകാര്‍ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ആശുപത്രിയില്‍ വച്ച് ചികിത്സ നല്‍കിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍കഴിഞ്ഞില്ല. ബുധനാഴ്ചയോടെ മരണം സംഭവിച്ചു.

സംഭവത്തില്‍ പ്രഥമദൃഷ്ട്യാ അധ്യാപകന്‍ കുറ്റക്കരനാണെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ നടപടിയ്ക്കായി കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

എന്നാല്‍ അധ്യാപകന്‍ താന്‍ കുട്ടിയെ കഠിനമായി മര്‍ദ്ദിച്ചുവെന്ന ആരോപണം നിഷേധിക്കുകയാണ് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+