കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുനാഗപ്പള്ളി ദുരുന്തം: ഒരാള്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

കൊല്ലം: കരുനാഗപ്പള്ളിയ്ക്ക് സമീപം പുത്തന്‍തെരുവില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റവരില്‍ ഒരാള്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി റഷീദ് (32) എന്നയാളാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആളാണ് റഷീദ്. പൊട്ടിത്തെറിയെ തുടര്‍ന്ന് ഇയാള്‍ക്ക് നൂറു ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ എംസി റോഡ് വഴി തിരിച്ചുവിടുകയാണ്. അപകടത്തെ തുടര്‍ന്ന് കായംകുളം തിരുവനന്തപുരം തീവണ്ടി സര്‍വ്വീസും നിര്‍ത്തിവച്ചു. അപകടം നടന്നതിന് തൊട്ടടുത്തുള്ള പത്തോളം വീടുകള്‍ക്ക് തീപിടിച്ചിരുന്നു, പല വീടുകളുടെയും മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും കത്തിനശിച്ചു.

അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സയ്ക്കും മറ്റു നടപടികള്‍ക്കുമായി എല്ലാ വിധ അടിയന്തരസഹായങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി അറിയിച്ചു. പൊലീസും അഗ്‌നിശമന സേനയും ഉചിത സമത്ത് ഇടപെട്ടതു മൂലം ഒരു വന്‍ ദുരന്തം ഒഴിവായതായും മന്ത്രി പറഞ്ഞു. കരുനാഗപ്പള്ളിയിലെ സംഭവം നിര്‍ഭാഗ്യകരമായ ഒന്നാണെന്ന് ഭക്ഷ്യമന്ത്രി സി.ദിവാകരന്‍. അപകടം നടന്നത് പുലര്‍ച്ചെയായതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X