Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ജി നിലനില്‍ക്കുന്നതല്ല: തിരുവഞ്ചൂര്‍

Lavalin
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പ്രതിയായ പിണറായി വിജയന്‍ മറ്റൊരാളെ കേസില്‍ സാക്ഷിയാക്കണമെന്ന് കാണിച്ച് നല്‍കിയ ഹര്‍ജി നിലനില്‍ക്കാത്തതാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

പിണറായി ഹര്‍ജി നല്‍കിയത് നീതിന്യായവ്യവസ്ഥയ്ക്കകത്ത് ഉല്‍ക്കൊള്ളുന്ന കാര്യമല്ല. നിയമത്തിന് മുന്നില്‍ പിണറായിയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് നേരത്തേ തന്നെ അറിയാമായിരുന്നു. സംഭവിക്കേണ്ടത് തന്നെയാണ് സംഭവിച്ചത്- അദ്ദേഹം പറഞ്ഞു.

ലാവലിന്‍ ഇടപാടില്‍ മുന്‍ വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയന്റെ പങ്ക് അന്വേഷിക്കേണ്ടത് സംബന്ധിച്ച് കോടതി നേരത്തേതന്നെ സിബിഐയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണ്- തിരുവഞ്ചൂര്‍ പറഞ്ഞു.

അതേസമയം ലാവലിന്‍ കേസില്‍ വിധി പറഞ്ഞത് കോടതിയാണെന്നും പറയാനുള്ളത് കോടതി പറയുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. മറ്റു ഇടതുപക്ഷ നേതാക്കളൊന്നും ഇതേവരെ വിധിയോട് പ്രതികരിച്ചിട്ടില്ല.

ഇതിനിടെ കോടതി വിധി ന്യായമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു. ആന്റണിയെപ്പോലുള്ള ഒരാളെ കേസിലേയ്ക്ക് വലിച്ചിഴച്ച് യഥാര്‍ത്ഥത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് വേണ്ടിമാത്രമാണ് പിണറായി ഹര്‍ജി നല്‍കിയത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായി അന്വേഷം തുടരാമെന്ന് കോടതിയുടെ പരാമര്‍ശം ശ്രദ്ധേയമാണ്- തങ്കച്ചന്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+