കരുതല്‍ ധനാനുപാതം ഉയര്‍ത്തി; വായ്പാ പലിശകള്‍ ഉയരും

റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. പണപ്പെരുപ്പം മാര്‍ച്ചോടെ രണ്ടക്കം കടക്കുമെന്ന വിലയിരുത്തലും ഭക്ഷ്യഉത്പന്നങ്ങളുടെ വില കുതിച്ചുയര്‍ന്നതുമാണ് പുതിയ നിയന്ത്രണത്തിന് ആര്‍ബിഐയെ പ്രേരിപ്പിച്ചത്.
രണ്ട് ഘട്ടങ്ങളായിട്ടായിരിക്കും വര്‍ദ്ധന പ്രാബല്യത്തിലാവുക. വര്‍ധന പ്രാബല്യത്തിലാവുക. അര ശതമാനം ഫിബ്രവരി 13നും കാല്‍ ശതമാനം 27നും വര്‍ധിപ്പിക്കും. പുതിയ നടപടി 36,000 കോടി രൂപ വിപണിയില്‍ നിന്ന് പിന്‍വലിയ്ക്കാനിടയാക്കും. നിരക്ക് വര്‍ദ്ധിപ്പിച്ചത് വാണിജ്യ ബാങ്കുകളുടെ വരുമാനത്തില്‍ കുറവുണ്ടാക്കുമെന്നതിനാല്‍ നിലവില്‍ നല്‍കിക്കൊണ്ടിരിയ്ക്കുന്ന വായ്പകളുടെ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ വാണിജ്യ ബാങ്കുകള്‍ നിര്‍ബന്ധിതമായേക്കും. വാണിജ്യ ബാങ്കുകള്‍ നിക്ഷേപത്തില്‍നിന്ന് ആര്‍ബിഐയില്‍ സൂക്ഷിക്കേണ്ട അനുപാതമാണ് സിആര്‍ആര്‍.
റിപ്പോ നിരക്ക് 4.75 ശതമാനമായും റിവേഴ്‌സ് റിപ്പോ 3.25 ശതമാനമായും നിലനിര്‍ത്താന്‍ ആര്‍ബിഐ തീരുമാനിച്ചിട്ടുണ്ട്. റിസര്‍വ്ബാങ്കില്‍നിന്ന് ബാങ്കുകള്‍ കടമെടുക്കുമ്പോള്‍ ലഭിക്കുന്ന പലിശയാണ് റിപോ നിരക്ക്്. ബാങ്കുകളിലെ മിച്ചധനം റിസര്‍വ്ബാങ്ക് സ്വീകരിക്കുമ്പോള്‍ നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപോ നിരക്ക്.
സാമ്പത്തിക മാന്ദ്യം നേരിടുന്നതിന്റെ ഭാഗമായി വിപണിയില്‍ വായ്പാ ലഭ്യത വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിരക്കുകള്‍ പല ഘട്ടങ്ങളിലായി കുറച്ചിരുന്നു.












Click it and Unblock the Notifications