Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധിജിയുടെ ചിതാഭ്സ്മ നിമഞ്ജനം ശനിയാഴ്ച

Ela Gandhi with ashes of Gandhiji
ജൊഹാനസ്ബര്‍ഗ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിതാഭസ്മം ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ദക്ഷിണാഫ്രിക്കയിലെ കടലില്‍ ഒഴുക്കും.

ഗാന്ധിജിയുടെ കുടുംബസുഹൃത്താണ് 62 വര്‍ഷം മുന്‍പ് രക്തസാക്ഷിത്വം വരിച്ച രാഷ്ട്രപിതാവിന്റെ ചിതാഭസ്മത്തിന്റെ ഒരു പങ്ക് കടലില്‍ ഒഴുക്കുന്നത്.

ഗാന്ധിജിയുടെ മരണശേഷം അദ്ദേഹത്തിന്റെ ചിതാഭസ്മം കലശങ്ങളിലാക്കി ഇന്ത്യയ്ക്കകത്തും പുറത്തുമായി അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്ക് നല്‍കുകയായിരുന്നു. അതിലൊന്നാണ് ദക്ഷിണാഫ്രിക്കയില്‍ നിമഞ്ജനം ചെയ്യാന്‍ പോകുന്നത്.

ശനിയാഴ്ച സൂര്യോദയത്തിനു മുമ്പു തന്നെ ചിതാഭസ്മം ദക്ഷിണാഫ്രിക്കയിലെ കടലില്‍ ഒഴുക്കുമെന്നു ഗാന്ധിയുടെ പൌത്രി എലാ ഗാന്ധി പറഞ്ഞു. ശനിയാഴ്ച മുഴുവന്‍ പ്രാര്‍ത്ഥനാ യോഗവും സംഘടിപ്പിയ്ക്കുന്നുണ്ട്.

ഗാന്ധിയുടെ ചിതാഭസ്മ നിമജ്ജന ചടങ്ങ് രണ്ടു വര്‍ഷം മുമ്പ് മുംബൈയിലാണ് അവസാനമായി നടന്നത്. മഹാത്മാഗാന്ധിയുടെ സെക്രട്ടറിയും അടുത്ത അനുയായിയുമായ ശ്രീമത് നാരായണന്റെ മകനും വ്യവസായിയുമായ ഭരത് നാരായണന്‍ മണിഭവനു കൈമാറിയ ചിതാഭസ്മമാണ് അന്ന് മിമജ്ജനം ചെയ്തത്.

ഹിന്ദു ആചാരപ്രകാരം ചിതാഭസ്മം വെള്ളത്തില്‍ ഒഴുക്കണമെന്ന നിര്‍ദേശം ഗാന്ധിയുടെ പിന്തുടര്‍ച്ചക്കാര്‍ നല്‍കിയതിനെ തുടര്‍ന്നാണു ചിതാഭസ്മം നിമജ്ജനം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+