ഖത്തറിലും എംഎഫ് ഹുസൈന്‍ നഗ്നചിത്ര പ്രശ്നത്തില്‍

ഇതിനൊന്നും ഖത്തര്‍ അമീര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ അമീറിന് ചിത്രം രസിച്ചിട്ടില്ലെങ്കില്‍ ഹുസൈന്‍ വിചാരണ ഇല്ലാതെ 15 വര്‍ഷം വരെ തടവ് അനുഭവിയ്ക്കേണ്ടി വരും.
ഖത്തര്‍ സര്‍ക്കാര്‍ സ്വമേധയാ ഹുസൈന് ഖത്തര്‍ പൗരത്ത്വം നല്‍കിയതിന് പിന്നാലേയാണ് പുതിയ വിവാദം. ഹുസൈന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വരച്ച 'ദ് ന്യൂഡ് ഡ്യൂഡ്'എന്ന ചിത്രമാണ് ഇപ്പോള്‍ വിവാദമായിരിയ്ക്കുന്നത്. ആറബ് സംസ്കാരത്തേയും ഷേക്ക് പദവിയേയും അധിക്ഷേപിയ്ക്കുന്നതാണ് ഹുസൈന്റെ ചിത്രമെന്നാണ് സംഘടനകളുടെ ആരോപണം. എന്നാല്‍ ഹുസൈന്‍ ഈ ആരോപണങ്ങളെ നിഷേധിച്ചിട്ടുണ്ട്.
നഗ്നത മുസ്ലിം സംസ്കാരത്തിന് ചേര്‍ന്നതല്ല. ഷേക്കിന്റെ ചിത്രം പോലും പ്രചാരത്തിലില്ലാത്തപ്പോള്‍ എങ്ങനെയാണ് ഹുസൈന്‍ ഷേക്കിന്റെ നഗ്ന ചിത്രം വരച്ചെന്നാണ് സംഘടനകള്‍ ചോദിയ്ക്കുന്നത്.
ലിയനാഡോ ഡാവിന്‍സിയുടെ 'ദ് വിട്രൂവിയന്‍ മാന്‍' എന്ന ചിത്രത്തെ ആസ്പദമാക്കി വരച്ചതാണ് ഈ ഹുസൈന്‍ ചിത്രം. ഡാവിന്‍സിയുടെ ഈ ചിത്രത്തിന്റെ തലയില്‍ ഷേക്കിന്റെ തലക്കെട്ട് കൂടി ചേര്‍ത്തുകൊണ്ടാണ് ഹുസൈന്‍ ഇത് വരച്ചത്.
എന്നാല്‍ ചിത്രത്തില്‍ നഗ്നത ഇല്ലെന്നാണ് ഹുസൈന്റെ വാദം. ഇത് കാഴ്ചക്കാരന്റെ വീക്ഷണമാണ്. കലയുടെ കാഴ്ചപ്പാടാണ് കാണിയ്ക്കുള്ളതെങ്കില്‍ ഇത്തരം ആരോപണങ്ങള്‍ ഉണ്ടാവില്ല. അറബ് ലോകത്തിനും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും സഹവര്‍ത്തിത്തം സാദ്ധ്യമാണെന്നും അത് സുന്ദരമാണെന്നുമാണ് താന്‍ ചിത്രത്തിലൂടെ സംവദിയ്ക്കാന്‍ ശ്രമിയ്ക്കുന്നതെന്നാണ് ഹുസൈന്റെ നിലപാട്. ആശയത്തെ മറന്ന് ചിത്രത്തെ മാത്രം കാണുന്നവരുടെ അന്ധതയാണ് ആരോപണങ്ങള്‍ വെളിവാക്കുന്നത്.
ചിത്രത്തിന് പേരിട്ടത് ഹുസൈനല്ല. ചിത്രം ഒരു പ്രദര്‍ശനത്തിന് വച്ചപ്പോള്‍ മാധ്യമങ്ങളാണ് ഈ പേര് നല്‍കിയത്.
ഹുസൈനെതിരെ നൂറുകണക്കിന് കേസുകള്‍ ഫയല്‍ ചെയ്യുമെന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്. നഗ്നത ഒഴിവാക്കിയാലും ഒരു അറബ് ഷേക്കിന്റെ പടം വരയ്ക്കുന്നത് തന്നെ കുറ്റകരമാണെന്ന നിലപാടുവരെ ഉണ്ട് ചില സംഘടനകള്‍ക്ക്.












Click it and Unblock the Notifications