ബ്രിട്ടനിലെ പ്രഭുസഭ പരിഷ്‌കരിക്കുന്നു

നിലവില്‍ 733 അംഗങ്ങളാണ് പാര്‍ലമെന്റിന്റെ ഉപരിസഭയായ പ്രഭുസഭയിലുള്ളത്. കീഴ്‌സഭയായ ജനപ്രതിനിധിസഭയേക്കാള്‍ 78 പേര്‍ അധികമാണിത്.
അംഗങ്ങളുടെ പാഴ്‌ചെലവ് കുത്തനെ കൂടുന്നതാണ് സഭയ്ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്. പ്രഭുസഭയ്ക്ക് വിടനല്‍കാനുള്ള വിപ്ലവകരമായ പരിഷ്‌കരണ ബില്ലിന്റെ കരട് ഏതാനും ആഴ്ചയ്ക്കകം ബ്രിട്ടീഷ് ജസ്റ്റിസ് സെക്രട്ടറി ജാക്ക്‌സ്‌ട്രോ അവതരിപ്പിക്കുമെന്ന് സണ്‍ഡേ ടൈംസ് പത്രം റിപ്പോര്‍ട്ട്‌ചെയ്തു.
തിരഞ്ഞെടുപ്പിനു മുമ്പുതന്നെ ബില്‍ വരുമെങ്കിലും പാര്‍ലമെന്റ് പിരിച്ചുവിടുന്നതിനു മുമ്പ് അത് നിയമമാവില്ലെന്നാണ് സൂചന.
പ്രഭുസഭയിലെ അംഗങ്ങളാരും തിരഞ്ഞെടക്കപ്പെട്ടവരല്ല. പ്രധാനമന്ത്രിയുടെയോ നിയമനസമിതിയുടെയോ ശുപാര്‍ശപ്രകാരം രാജ്ഞിയാണ് ഭൂരിഭാഗം പേരെയും നിയമിക്കുന്നത്. ചിലര്‍ മുന്‍തലമുറക്കാരുടെ പൈതൃകാവകാശത്തിന്റെ പേരിലും സഭയില്‍ കടന്നുകൂടുന്നു.
പൊതുതിരഞ്ഞെടുപ്പിനൊപ്പം തന്നെ പ്രഭുസഭയിലേക്കും നേരിട്ട് തിരഞ്ഞെടുപ്പ് നടത്താനാണ് ബില്ലിലെ ശുപാര്‍ശ. ഓസ്‌ട്രേലിയയിലെയും അമേരിക്കയിലെയും ഉപരിസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിനു സമാനമാവും ഇത്.
അംഗത്തിന് മൂന്നു കാലാവധി (15 വര്‍ഷം) വരെ സഭയില്‍ സേവനമനുഷ്ഠിക്കാം. സെനറ്റ് എന്നാവും സഭയുടെ പുതിയ പേര്. അംഗങ്ങള്‍ക്ക് ശമ്പളം അനുവദിക്കും; എന്നാല്‍ ഇപ്പോള്‍ ഒരാള്‍ക്ക് ലഭിക്കുന്ന 65,000 പൗണ്ടിനേക്കാള്‍ കുറവായിരിക്കും അത്.












Click it and Unblock the Notifications