Get Updates
Get notified of breaking news, exclusive insights, and must-see stories!

നേവി ഓഫീസറിന് റഷ്യക്കാരിയുമായി ബന്ധം: എകെ ആന്റണി

AK Antony
ദില്ലി: റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന അഡ്മിറല്‍ ഗോര്‍ഷ്‌കോവ് വിമാനവാഹനിക്കപ്പലിന്റെ നവീകരണ പദ്ധതിയുടെ മേല്‍നോട്ടം വഹിച്ചിരുന്ന മുതിര്‍ന്ന നേവി ഓഫീസര്‍ കമഡോര്‍ സുഖ്ജിന്ദര്‍ സിങിന് റഷ്യന്‍ യുവതിയുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പ്രതിരോധ മന്ത്രി എ.കെ.ആന്റണി. ഇരുവരും തമ്മിലുള്ള ബന്ധം യുദ്ധകപ്പലിന്റെ വില വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ടോ എന്നറിയാന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ആന്റണി പറഞ്ഞു.

കമഡോര്‍ സുഖ്ജിന്ദര്‍ സിങ് 2005-07 കാലയളവില്‍യുദ്ധകപ്പലിന്റെ ആധുനികവത്കരണ നടപടികളുടെ ചുമതല വഹിച്ച് റഷ്യയില്‍ ഉണ്ടായിരുന്നു.കപ്പലിന്റെ വില പുതുക്കിയ കോസ്റ്റ് നെഗോസിയേഷന്‍ കമ്മറ്റിയിലും ഇദ്ദേഹം അംഗമായിരുന്നു. കപ്പലിന്റെ വില 2.33 ബില്യന്‍ യു.എസ് ഡോളര്‍(ഏകദേശം 11,000 കോടി രൂപ) ആയാണ് കമ്മറ്റി പുതുക്കി നിശ്ചയിച്ചത്. 2004ല്‍ 974 മില്യന്‍ യുഎസ് ഡോളറിന് കപ്പല്‍ നല്‍കാന്‍ റഷ്യ സമ്മതിച്ചിരുന്നു. പിന്നീട് നവീകരണത്തിന്റെ പേരില്‍ രണ്ടു തവണ റഷ്യ വില വര്‍ദ്ധിപ്പിച്ച് പുതുക്കി നിശ്ചയിക്കുകയായിരുന്നു.

കമഡോര്‍ സുഖ്ജിന്ദര്‍ സിങ്ങും റഷ്യന്‍ യുവതിയും തമ്മിലുള്ള ബന്ധം വില വര്‍ദ്ധനയ്ക്ക് ഇടയാക്കിയോ എന്ന് അന്വേഷിക്കുമെന്ന് ആന്റണി വ്യക്തമാക്കി. യുവതിയുമായി കമഡോറിന് ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള അന്വേഷങ്ങളുടെ വേഗത ത്വരിതപ്പെടുത്താന്‍ നാവിക സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+