Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമാണെന്ന് ശില്‍പ

Shilpa Shetty
മുംബൈ: ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമാണ് താനെന്നും ഭര്‍ത്താവ് രാജ്കുന്ദ്ര ഓഹരിയുടമയാണന്നും ബോളിവുഡ് താരം ശില്പ ഷെട്ടി. ട്വിറ്ററിലൂടെയാണ് ശില്പ ഇക്കാര്യം വ്യക്തമാക്കിയത്.

ഐപിഎല്‍ വിവാദത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ തങ്ങള്‍ക്ക് പേടിക്കൊനൊന്നുമില്ലെന്നും വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും ശില്‍പ വ്യക്തമാക്കിയിട്ടുണ്ട്.

രാജസ്ഥാന്‍ റോയല്‍സിന്റെ യഥാര്‍ത്ഥ ഉടമകള്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തതിയില്ലെന്ന് ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ശില്‍പാ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രെയുടെയും പേരുകള്‍ രേഖകളില്‍ ഇല്ലെന്നും അജ്ഞാത കമ്പനികളുടെ പേരുകളാണ് ഉടമസ്ഥരുടെ പേരുകളായി കാണിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് ശില്‍പയുടെ ട്വീറ്റ്.

ബ്രിട്ടനിലെ എമര്‍ജിങ് മീഡിയയാണ് ഈ ടീമിനെ ലേലത്തിലെടുത്തത്. മനോജ് ബദാനി എന്നയാളാണ് ഇതിന്റെ ഉടമ. ലേലത്തിന്റെ നാലുമാസം മുമ്പ് മാത്രമാണ് കമ്പനി നിലവില്‍ വന്നതെന്ന് രേഖകള്‍ പറയുന്നു.

ഈ കമ്പനിയാണ് ടീമിനെ ലേലത്തില്‍ പിടിച്ചതെങ്കിലും പിന്നീട് ബന്ധപ്പെട്ട കരാറുകളിലൊക്കെ ഒപ്പുവെച്ചത് ജയ്പുര്‍ ഐപിഎല്‍ എന്ന കമ്പനിയാണ്. രണ്ടുപേരാണ് ഇതിന്റെ ഉടമകള്‍. പിന്നീടാണ് ശില്പാഷെട്ടിയും മറ്റും ഇതിന്റെ ഓഹരികള്‍ വാങ്ങിയെന്ന് അവകാശപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+