കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്റര്‍ കൈകാര്യം ചെയ്യാന്‍ ഷാവേസിന് ജോലിക്കാര്‍

  • By Super
Google Oneindia Malayalam News

Chavez
കാരക്കാസ്: ട്വിറ്ററില്‍ പിന്തുടര്‍ച്ചക്കാരുടെ എണ്ണത്തില്‍ പല പ്രമുകരും റെക്കോര്‍ഡിടുകയും റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള വെനസ്വേലക്കാരന്‍ എന്ന ഖ്യാതി പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് സ്വന്തമാക്കി.

ഇതുമാത്രമല്ല തന്റെ ആരാധകര്‍ക്കെല്ലാം സ്വന്തമായി മറുപടി അയ്ക്കാന്‍ സമയം തികയാത്തതിനെത്തുടര്‍ന്ന് ഷാവേസ് 200 പേരെ ഇതിന് വേണ്ടിമാത്രമായി നിയമിക്കുകയും ചെയ്തു.

ഇദ്ദേഹത്തെ പിന്തുടരുന്നവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞിട്ടുണ്ട്. പ്രസിഡന്റിന് വരുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിച്ചു നോക്കുക, അവയ്ക്ക് അനുയോജ്യമായ മറുപടി നല്‍കുക എന്നതാണ് 200 സഹായികളുടെ ചുമതല.

തനിക്ക് ലഭിക്കുന്നവയില്‍ 18 ശതമാനത്തോളം ട്വീറ്റുകളും ശത്രുതാ മനോഭാവത്തോടെയുള്ളതാണെന്ന് ചാവേസ് പറയുന്നു. പ്രസിഡന്റിനെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം ദിവസവും വര്‍ധിക്കുകയാണ്. ഇപ്പോഴത്തെ സ്ഥിതിക്കനുസരിച്ച്, ഈ മാസം അവസാനത്തോടെ അത് പത്തുലക്ഷമാകുമെന്നാണ് ചാവേസിന്റെ ട്വിറ്റര്‍ സംഘത്തിന്റെ കണക്കുകൂട്ടല്‍.

ഗുണകരമല്ലാത്ത സന്ദേശങ്ങളെ തമാശയോടെയാണ് താന്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്, സന്ദേശങ്ങളുടെ സ്വഭാവം ഞാന്‍ കണക്കിലെടുക്കുന്നില്ല, എന്തുതന്നെയായലും ഇത് ലോകവുമായി ആശയവിനിമയം നടത്താനുള്ള ഒരു നല്ല മാര്‍ഗമാണ്'-ചാവേസ് പറഞ്ഞു.

വെനസ്വേലയില്‍ ഏറ്റവുമധികം ട്വിറ്റര്‍ ഫോളോവേഴ്‌സ് ഉണ്ടായിരുന്നത് പ്രതിപക്ഷ ടി.വി.ചാനലായ ഗ്ലോബോവിഷന് ആയിരുന്നു. എന്നാല്‍, ചാവേസ് ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി വെറും പത്തു ദിവസത്തിനകം ഗ്ലോബോവിഷന്‍ രണ്ടാംസ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

എന്നാല്‍ ട്വിറ്ററിനായി പ്രസിഡന്റ് കൂടുതല്‍ സമയം ചെലവിടുന്നത് അത്ര നല്ലതല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. അതിന് പകരം രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പ്രസിഡന്റ് ശ്രമിക്കേണ്ടതെന്ന് പ്രതിപക്ഷത്തെ നേതാക്കളിലൊരാളായ ജുവാന്‍ ജോസ് മൊലീന ഓര്‍മിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X