ഗാന്ധിജിയുടെ രക്തപരിശോധന റിപ്പോര്‍ട്ട് ലേലത്തിന്

1948 ജനുവരി 21ന് ദില്ലിയിലെ ഇര്‍വിന്‍ ആശുപത്രിയില്‍ നടത്തിയ രക്തപരിശോധനയുടെ ഫലമാണ് ലേലത്തില്‍ വെയ്ക്കുന്നത്. ഗാന്ധിജിയുടെ രക്തത്തിലെ ഹീമോഗോബിന്റേയും ശ്വേത രക്താണുക്കളുടേയും അളവും മറ്റുമാണ് ഈയൊരു മഞ്ഞക്കടലാസിലുള്ളത്.
ഈ പരിശോധനയ്ക്ക് പത്തു ദിവസത്തിനു ശേഷം മഹാത്മജി വധിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഓട്ടിസ് ലേലത്തിന് വെച്ച ഗാന്ധിജിയുടെ വാച്ചും കണ്ണടയും മദ്യരാജാവ് വിജയ് മല്യയാണ് ലേലത്തില്‍ പിടിച്ചത്. 9.3 കോടി രൂപയ്ക്കാണ് മല്യ ഈ വിശിഷ്ട വസ്തുക്കള്‍ ഇന്ത്യയിലെത്തിച്ചത്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ അഹിംസാ മാര്‍ഗത്തിലൂള്ള സ്വാതന്ത്യ്ര സമരങ്ങള്‍ക്ക് ധനസമാഹരണത്തിനാണ് രക്ത പരിശോധന റിപ്പോര്‍ട്ട് ലേലം ചെയ്യുന്നതെന്നാണ് ഓട്ടിസ് പറയുന്നത്.
അതേ സമയം ഗാന്ധിജിയുടെ രക്തപരിശോധന റിപ്പോര്‍ട്ട് വ്യക്തിപരമായ രേഖയാണെന്നും ഇതു ലേലം ചെയ്യുന്നത് രാഷ്ട്രപിതാവിനോടുള്ള അനാദരവാണെന്നുമാണ് ഗാന്ധിജിയുടെ കുടുംബാംഗളുടെ നിലപാട്.












Click it and Unblock the Notifications