പൊലീസ് നടപടിയില്‍ എന്‍ഐഎയ്ക്ക് അതൃപ്തി

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുള്‍പ്പെടെയുള്ളവയില്‍ പ്രതിയായ തടിയന്റവിടെ നസീറിന്റെ മുഖംമറയ്ക്കാത്ത ദൃശ്യങ്ങള്‍ വന്നതും നസീറിന് മാധ്യമങ്ങളോട് സംസാരിക്കാന്‍ അവസരം നല്‍കിയതും ഗുരുതരമായ വീഴ്ചയായി എന്‍ഐഎ കോടതിയില്‍ ചൂണ്ടിക്കാട്ടി.
കൊച്ചിയിലെ സിബിഐ കോടതിയിലാണ് എന്‍ഐഎ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
നസീറിനെ കോടതി വളപ്പില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ പാകത്തില്‍ നിര്‍ത്തിക്കൊടുത്തത് ഗുരുതരമായ വീഴ്ചയാണെന്നും ഇതില്‍ സംശയാസ്പദമായ കാര്യങ്ങളുണ്ടെന്നും കേന്ദ്ര ആഭ്യന്തരവകുപ്പിനേയും എന്‍ഐഎ അറിയിച്ചിട്ടുണ്ട്.
മദനിക്കെതിരായ കേസ് ബാംഗ്ലൂര്‍ കോടതി പരിഗണിക്കുന്ന അതേസമയത്ത് തന്നെ കൊച്ചിയില്‍ നസീര്‍ താന്‍ മഅദനിക്കെതിരെ മൊഴിനല്‍കിയിട്ടില്ല എന്ന് പറഞ്ഞത് ആസൂത്രിതമാണോ എന്നും എന്‍.ഐ.എ സംശയിക്കുന്നുണ്ട്.
നസീര്‍ മൊഴി മാറ്റി പറഞ്ഞതും എന്‍ഐഎ ഗൗരവത്തോടെയാണ് കാണുന്നത്. കൂടാതെ ജയിലില്‍ പ്രതികള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ വാര്‍ഡനോട് നിര്‍ദ്ദേശിക്കണമെന്നും എന്‍ഐഎ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications