അട്ടിമറി ശ്രമം: എന്‍ഐഎ അന്വേഷണം ആവശ്യപ്പെടും

സ്‌ഫോടക വസ്തു നിയമം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഗൗരവകരമായ വിധത്തില്‍തീവ്രവാദ പ്രവര്‍ത്തനം വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയുകായയിരുന്നു കോടിയേരി.
നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറി ശ്രമം, മാവേലിക്കരയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്, തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയത്, കണ്ണൂരില്‍ ബസില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത് തുടങ്ങിയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ആര്യാടന്‍ മുഹമ്മദാണ് അടിയന്തിരപ്രമേയത്തിന് അനുമതി നേടിയത്. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ചര്‍ച്ച മൂന്നു മണിക്കൂറോളം നീണ്ടു.
തീവ്രവാദത്തിന്‍ മേല്‍ നടക്കുന്ന ചര്‍ച്ചയില്‍ രാഷ്ട്രീയത്തിനതീതമായ ചര്‍ച്ചയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. വോട്ടു ബാങ്കല്ല ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
തീവ്രവാദ വിഷയത്തില്‍ പ്രതിപക്ഷം വാഗ്ദാനം ചെയ്യുന്ന സഹകരണത്തില്‍ ആത്മാര്‍ത്ഥത വേണമെന്നായിരുന്നു മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആവശ്യം. പ്രതിപക്ഷത്തിന്റെ ദുസൂചനകള്‍ ഭരണപക്ഷത്തിരിക്കുന്നവര്‍ക്ക് മനസിലായതുകൊണ്ടാണ് ചര്‍ച്ചയില്‍ രാഷ്ട്രീയം വന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications