എണ്ണ ചോര്‍ച്ച അടച്ചു; ബിപിയ്ക്ക് ആശ്വാസം

ഇതൊരു ശുഭസൂചനയാണെന്നും എന്നാല്‍ ചോര്‍ച്ച അവസാനിപ്പിയ്ക്കുന്നതിന് വേണ്ട ശ്രമങ്ങളുടെ പ്രാരംഭഘട്ടം മാത്രമാണിതെന്നും വൈല്‍സ് പറഞ്ഞു.
മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണച്ചോര്‍ച്ചയ്ക്കിടയാക്കിയ ബ്രിട്ടിഷ് കമ്പനി ബിപിയുടെ എണ്ണക്കിണറിലുണ്ടായ ചോര്‍ച്ച നിലച്ചു. മൂന്നു വാല്‍വുകള്‍ അടച്ചതോടെയാണ് കഴിഞ്ഞ മൂന്നുമാസം നിയന്ത്രണാതീതമായി തുടര്‍ന്നിരുന്ന ചോര്‍ച്ച നിലച്ചതെന്നു കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് കെന്റ് വെല്‍സ് പറഞ്ഞു.
ചോര്‍ച്ച തടയല്‍ താല്‍കാലികം മാത്രമാണെന്നും ഇതിനായി കൂടുതല്‍ സമയം വേണ്ടി വരുമെന്നും കമ്പനി സിഇഒ ഡൌ സട്ടില്‍സ് വ്യക്തമാക്കി. കടലിലേക്കുള്ള ചോര്‍ച്ച നിലച്ചത് തീരദേശ
വാസികളുടെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
4500 കോടിയോളം രൂപയാണ് എണ്ണ ചോര്‍ച്ച അടയ്ക്കാനായി ബ്രിട്ടീഷ് പെട്രോളിയം കമ്പനിയ ഇതുവരെ ചെലവാക്കിയത്. കമ്പനിയ്ക്ക് യുഎസ് പ്രസിഡന്റ് ഒബാമ താക്കീതും നല്‍കിയിരുന്നു. അമേരിക്ക നേരിട്ട ഏറ്റവും വലിയ പരിസ്ഥിതിദുരന്തമായാണ് എണ്ണ ചോര്‍ച്ച വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications