Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖാവരണം ധരിച്ച സ്ത്രീകളെ ബസില്‍ കയറ്റിയില്ല

Burqa
ലണ്ടന്‍: മുഖാവരണം ധരിച്ച മുംസ്ലീം സ്ത്രീകളെ ബസില്‍ യാത്രചെയ്യാന്‍ അനുവദിച്ചില്ലെന്ന് പരാതി. ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിലാണ് പ്രശ്‌നം ഉയര്‍ന്നിരിക്കുന്നത്.

ഇത്തരത്തിലൊരു പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് വേണ്ട ഗൗരവത്തില്‍ പരിശോധിക്കുമെന്നും ലണ്ടനിലെ മെട്രോലൈന്‍ എന്ന ബസ് കമ്പനി ഒരു പ്രസ്താവനയില്‍ അറിയിച്ചു. ഇരുപത്തിരണ്ടുകാരികളായ രണ്ട് മുസ്ലീം യുവതികളാണ് പരാതി നല്‍കിയിരിക്കുന്നതെന്നും കമ്പനി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

റസ്സല്‍ സ്‌ക്വയറില്‍ വച്ച് ജൂലൈ 22ന് വ്യാഴാഴ്ചയാണത്രേ സംഭവം നടന്നത്. സംഭവം നടന്നയുടന്‍ യുവതികള്‍ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടനിലാണ് പാരതി നല്‍കിയത്. തങ്ങളെ ബസ്സില്‍ കയറാന്‍ അനുവദിക്കാതെ ഡ്രൈവര്‍ തങ്ങളിരുവരും ഭീഷണിയാണെന്ന് പറഞ്ഞുവെന്ന് യുവതികളുടെ പരാതിയില്‍ പറയുന്നുണ്ട്.

തങ്ങള്‍ പരിശീലന സമയത്ത് ഒരു ഡ്രൈവര്‍ക്കും ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും അവര്‍ സ്വന്തം താല്‍പര്യപ്രകാരം ഇത്തരത്തില്‍ പെരുമാറുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മെട്രോളിന്‍ വക്താവ് പറഞ്ഞു.

മുഖാവരണം ധരിച്ചതിന്റെ പേരില്‍ സ്ത്രീകളെ ബസില്‍ കയറ്റാതിരുന്ന നടപടി വളരെ ഗൗരവമായി കൈകാര്യം ചെയ്യേണ്ടതാണെന്ന് ദി മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ മറ്റൊരു പ്രതികരണത്തിനും കൗണ്‍സില്‍ തയ്യാറായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+