വായ്പാ പലിശ നിരക്ക് കൂടും
മുംബൈ: പലിശ നിരക്കുകള്‍ റിസര്‍വ് ബാങ്ക് കൂട്ടി. ഇത് വായ്പ എടുക്കുന്നവര്‍ക്ക് കൂടുതല്‍ ഭാരത്തിന് കാരണമാവും. എന്നാല്‍ ചെറുകിട നിക്ഷേപകര്‍ക്ക് ഇത് സഹായകമാവും. പണപ്പെരുപ്പവും വിപണിയിലെ പണത്തിന്റെ തോതും കുറയ്ക്കുന്നതിനായാണ് റിസര്‍വ് ബാങ്ക് ഈ നടപടി സ്വീകരിച്ചത്. 2010 ല്‍ ഇത് അഞ്ചാം തവണയാണ് ബാങ്ക് പലിശ നിരക്ക് പുതുക്കുന്നത്.
റിസര്‍വ് ബാങ്ക് മറ്റ് ബാങ്കുകള്‍ക്ക് നല്‍കുന്ന ഹൃസ്വകാല വായ്പയ്ക്ക് (റിപോ റേറ്റ്) കാല്‍ ശതമാനമാണ് പലിശ വര്‍ധന. റിസര്‍വ് ബാങ്കുകള്‍ മറ്റ് ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പയുടെ നിരക്ക് (റിവേഴ്സ് റിപോ റേറ്റ്) അര ശതമാനമാണ് കൂട്ടിയത്. ഇപ്പോള്‍ ഈ നിരക്കുകള്‍ യഥാക്രമം ആറും അഞ്ചും ശതമാനമാണ്.
എട്ടര ശതമാനത്തിലെത്തിയ പണപ്പെരുപ്പത്തെ നിയന്ത്രിയ്ക്കുകയാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം. ഭക്ഷ്യ വസ്തുക്കളുടെ പണ പെരുപ്പം 15.10 ശതമാനമാണ്.
ഈ നിരക്കുകളുടെ വ്യത്യാസം ബാങ്കുകളുടെ പണച്ചെലവ് കൂട്ടും. അത് നികത്താനായി ഈ അധിക ചെലവ് ഇടപാടുകാര്‍ക്ക് നല്‍കുന്ന വായ്പാ നിരക്ക് കൂട്ടുകയാണ് ബാങ്കുകള്‍ ചെയ്യുക. അതാണ് വായ്പയുടെ നിരക്ക് കൂടുന്നതിന് കാരണം. വായ്പാ നിരക്ക് കൂടിയാല്‍ ജനങ്ങളുടെ ചെലവും ഉപഭോഗവും കുറയുമെന്നാതാണ് സാമ്പത്തിക ശാസ്ത്രം.












Click it and Unblock the Notifications