മനേകയ്ക്ക് ആനക്കൊമ്പുമാല വില്‍ക്കാന്‍ ശ്രമം

വടക്കുപടിഞ്ഞാറന്‍ ദില്ലിയിലെ രോഹിണി നിവാസിയായ രാജ് ഹര്‍മിന്ദര്‍ സിങ് ഒരു ബിസിനസുകാരന്റെ നിര്‍ദ്ദേശപ്രകാരമാണ് ആഭരണവുമായി മനേകയുടെ അടുത്തെത്തിയത്. മൃഗങ്ങളുടെ തോലും ശരീരഭാഗങ്ങളും വിലയ്ക്കുവാങ്ങുന്ന വ്യക്തിയാണ് മനേകാ എന്നു പറഞ്ഞാണ് ബിസിനസുകാരന്‍ അവരുടെ ഫോണ്‍ നമ്പറും അഡ്രസ്സും ഇയാള്‍ക്ക് നല്‍കിയത്.
മനേകയെ വിളിച്ച് ഒക്ടോബര്‍ 22ന് ഒരു കരാറും കൂടിക്കാഴ്ച്ചയും ഉറപ്പിച്ചാണ് ഹര്‍മിന്ദര്‍ അവരെ കാണാന്‍ ചെന്നത്. രാജ്യത്തെ പ്രമുഖ മൃഗാവകാശ പ്രവര്‍ത്തകയാണ് മനേകയെന്ന് അറിയുമ്പോഴേയ്ക്കും ഹര്‍മിന്ദര്‍ ഏറെ വൈകിപ്പോയിരുന്നു.
ഹര്‍മിന്ദറെ വീട്ടിലേയ്ക്കു ക്ഷണിച്ച മനേക ഉടനെ പോലീസില്‍ വിവരമറിയിച്ചു. അങ്ങനെ ഒരു സംഘം പോലീസുകാര്‍ മനേകയുടെ വീട്ടില്‍ അന്നേ ദിവസം തമ്പടിച്ച് ഹര്‍മിന്ദറെ കൈയ്യോടെ പിടികൂടുകയായിരുന്നു.
ചാന്ദിനി ചൌകിലെ ഒരു വ്യക്തിയില്‍ നിന്നുമാണ് നെക്‌ളസ് ഇദ്ദേഹത്തിനു കിട്ടിയത്. പോലീസ് ഈ വ്യക്തിയെ തിരയുകയാണ്. ഹര്‍മിന്ദര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എട്ടര ലക്ഷം രൂപയാണ് ഹര്‍മിന്ദര്‍ ആനക്കൊമ്പില്‍ പണിത നെകഌസിന് വില പറഞ്ഞത്.












Click it and Unblock the Notifications