കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ വാങ്ങാന്‍ അമ്മ കൈക്കുഞ്ഞിനെ വിറ്റു

  • By Ajith Babu
Google Oneindia Malayalam News

വാഷിങ്ടണ്‍: കാര്‍ വാങ്ങുന്നതിനായി എട്ട് ആഴ്ച പ്രായമുള്ള കൈക്കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച സ്ത്രീയെ അമേരിക്കയില്‍ അറസ്റ്റു ചെയ്തു. ഫ്‌ളോറിഡ സംസ്ഥാനത്തെ ബ്രാഡന്‍ടണ്‍ സ്വദേശിനിയായ സ്‌റ്റെഫാനി ബിഗ്ബി ഫെഌിങ് (22) ആണ് സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്.

വില്പനയ്ക്ക് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് സ്‌റ്റെഫാനിയുടെ അമ്മ പാറ്റി ബിഗ്ബി (45)യായിരുന്നു. കേസുമായി ബന്ധപ്പെട്ട് പാറ്റിയേയും കാമുകന്‍ ലോറന്‍സ് വര്‍ക്‌സ് (42) എന്നിവരും പൊലീസ് പിടിയിലായിട്ടുണ്ട്.

പുതിയ കാര്‍ വാങ്ങാനും നിയമലംഘനവുമായി ബന്ധപ്പെട്ട ഒരു കേസില്‍ കോടതിച്ചെലവ് നടത്താനുമുള്ള പണം കണ്ടെത്തുന്നതിനാണ് സ്‌റ്റെഫാനിയും അമ്മയും കാമുകനും ചേര്‍ന്ന് കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചത്. 75,000 ഡോളറാണ് കുഞ്ഞിന്റെ വിലയായി ആവശ്യപ്പെട്ടിരുന്നതെങ്കിലും വാങ്ങാനെത്തിയയാള്‍ക്ക് ബാങ്ക് വായ്പ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് തുക 30,000 ഡോളറാക്കി കുറച്ചു. ഇതില്‍ 9000 ഡോളര്‍ സ്‌റ്റെഫാനിക്കും ബാക്കി പാറ്റിക്കും ലോറന്‍സിനുമെന്നായിരുന്നത്രെ ധാരണ.

കുഞ്ഞിനെ നല്‍കാമെന്ന് ബന്ധുവായ മറ്റൊരു സ്ത്രീക്ക് ബിഗ്ബി വാക്കുനല്‍കിയിരുന്നുവത്രേ. ഈ സ്ത്രീ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഏജന്റില്‍ നിന്ന് 30,000 ഡോളറിന്റെ ചെക്ക് വാങ്ങി കുഞ്ഞിനെ കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്. കുഞ്ഞ് ഇപ്പോള്‍ ഫേഌറിഡ കുടുംബശിശുക്ഷേമ വകുപ്പിന്റെ സംരക്ഷണയിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X