വയനാട് കലക്ട്രേറ്റില്‍ വന്‍ അഴിച്ചുപണി
കല്പറ്റ: പിഎസ്‌സി നിയമന തട്ടിപ്പിനെ തുടര്‍ന്ന് വയനാട് കലക്ടറേറ്റില്‍ അഴിച്ചുപണി. കണ്ണൂര്‍ എഡിഎം സുധീര്‍ ബാബൂവിനെ വയനാട് എ.ഡി.എം ആയി നിയമിച്ചു. വയനാട് എ.ഡി.എം ആയിരുന്ന കെ. വിജയനെ വിവാദം ഉയര്‍ന്നയുടന്‍ സര്‍ക്കാര്‍ സസ്‌പെന്‍ഡു ചെയ്തിരുന്നു. എട്ടു സുപ്രധാനവിഭാഗങ്ങളിലെ ജീവനക്കാരുടെ തസ്തികകളിലും മാറ്റം വരുത്തി.
നിയമവിവാദത്തില്‍ ആരോപണ വിധേയനായ ജോയിന്റ് കൗണ്‍സില്‍ നേതാവ് സിആര്‍ ജോസ് പ്രകാശിനെ സ്ഥലം മാറ്റി. തിരുവനന്തപുരം റവന്യൂ ഇന്‍സ്റ്റിറ്റിയൂട്ടിലെ അഡ്മിനിസ്‌ട്രേറ്റര്‍ ആയാണു സ്ഥലം മാറ്റം.
ഡെപ്യൂട്ടി കലക്ടര്‍ പി.എണ്‍ വേണുവാണ് പുതിയ അസിസ്റ്റന്റ് കമ്മീഷണര്‍. നിയമന തട്ടിപ്പില്‍ ജോസ് പ്രകാശിനെതിരെയും ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്. റവന്യൂ വകുപ്പിലെ നിയമന, ട്രാന്‍സ്ഫറുകളുടെ മുഖ്യ ചുമതലയുള്ള അസിസ്റ്റന്റ് കമ്മിഷണറായിരുന്നു ജോസ് പ്രകാശ്.
നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ കളക്ടറെ ചൊവ്വാഴ്ച സ്ഥലംമാറ്റിയിരുന്നു. സംസ്ഥാന സഹകരണ ബാങ്ക് എംഡി വി രതീശനാണ് പുതിയ കളക്ടര്‍.












Click it and Unblock the Notifications