Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞളാംകുഴി അലി മുസ്ലീം ലീഗില്‍ ചേര്‍ന്നു

മലപ്പുറം: മങ്കട എംഎല്‍എ ആയിരുന്ന മഞ്ഞളാംകുഴി അലിയും സഹപ്രവര്‍ത്തകരും യുഡിഎഫിലെ വിവിധ പാര്‍ട്ടികളില്‍ അംഗങ്ങളായി.

കനത്ത മഴയെ വകവെക്കാതെ ആയിരങ്ങളാണ് ഇതിനായി തടിച്ചുകൂടിയത്. അലിയോടൊപ്പം എല്‍ഡിഎഫ് ബന്ധം വിട്ട സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരാണ് യുഡിഎഫിലെ വിവിധ കക്ഷികളില്‍ അംഗത്വം സ്വീകരിച്ചത്.

മഞ്ഞളാംകുഴി അലിക്കും സഹപ്രവര്‍ത്തകര്‍ക്കും ലീഗിലേക്കുള്ള അംഗത്വം മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറി.

കോണ്‍ഗ്രസ്സിലേക്കുവന്ന പ്രവര്‍ത്തകര്‍ക്ക് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി അംഗത്വം നല്‍കി. സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക്കില്‍ അംഗങ്ങളായവര്‍ക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ അംഗത്വം കൈമാറി.

മലപ്പുറം സുന്നിമഹല്‍ പരിസരത്ത് നടന്ന ചടങ്ങ് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അലിയുടെ വരവോടുകൂടി സിപിഎമ്മിന്റെ ജില്ലയിലെ നട്ടെല്ല് തകര്‍ന്നതായി അദ്ദേഹം പറഞ്ഞു.

ആത്മാര്‍തയുള്ളവര്‍ക്ക് നില്‍ക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി സിപിഎം മാറിയെന്നും അലി അതിന്റെ പ്രതീകമാണെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. അലിയോടൊപ്പം ആയിരങ്ങളാണ് യുഡിഎഫിലേക്ക് എത്തിയിട്ടുള്ളത്. കേരളം മുഴുവന്‍ ഇതിന്റെ പ്രതിഫലനം ഉണ്ടായിട്ടുണ്ട്-ഉമ്മന്‍ചാണ്ടി പറഞ്ഞു.

എം.എല്‍.എ. സ്ഥാനമോ എം.പി. സ്ഥാനമോ മന്ത്രിസ്ഥാനമോ ആഗ്രഹിച്ചല്ല താന്‍ മുസ്‌ലിം ലീഗിലേക്ക് കടന്നുവന്നതെന്ന് മറുപടി പ്രസംഗത്തില്‍ മഞ്ഞളാംകുഴി അലി പറഞ്ഞു.

ഏറ്റവും പിന്‍നിരയിലിരുന്ന് ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനാണ് എനിക്ക് ഇഷ്ടം. എല്‍ഡിഎഫിന്റെ അഴിമതിയും വികസനവിരുദ്ധ നിലപാടുമാണ് എന്നെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. നാടിനെ സ്‌നേഹിക്കുന്നതുകൊണ്ട് എനിക്ക് ആ ബന്ധം ഉപേക്ഷിക്കേണ്ടി വന്നു-അദ്ദേഹം വ്യക്തമാക്കി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+