കെകെ ഷാഹിനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
മടിക്കേരി: മദനി കേസില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ കുടക് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മലയാളി ജേര്‍ണലിസ്റ്റ് കെ.കെ.ഷാഹിന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ മടിക്കേരി സെഷന്‍സ് കോടതി തള്ളി.
സാക്ഷികളെ സ്വാധീനിച്ചെന്ന പരാതിയില്‍ ജാമ്യം നല്‍കിയാല്‍ സമൂഹത്തില്‍ തെറ്റായ ധാരണ പകരുമെന്ന നിരീക്ഷണത്തോടെയാണ് ജഡ്ജി അശോക്ജി നിജഗണ്ണനവര്‍ അപേക്ഷ തള്ളിയത്.
ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാഹിനയുടെ അഭിഭാഷകന്‍ അറിയിച്ചു. മദനിയെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് തെഹല്‍ക മാഗസിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു ഷാഹിന.
ഈ സമയത്ത് കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നാണ് കര്‍ണാടട പൊലീസ് ഷാഹിനയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് .
കേസ് കെട്ടിച്ചമച്ചതാണെന്നും പത്രപ്രവര്‍ത്തക എന്ന നിലയില്‍ മാത്രമാണ് സ്ഥലത്തെത്തിയതെന്നും ഷാഹിനയ്ക്കു വേണ്ടി ഹാജരായ ഹൈക്കോടതി അഭിഭാഷകന്‍ ബി.പി.വെങ്കിടേശ് വാദിച്ചിരുന്നു.
രാജ്യദ്രോഹ കുറ്റമാണ് ഷാഹിന ചെയ്തതെന്നും ജാമ്യം നല്‍കാന്‍ പാടില്ലെന്നുമായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.കെ.നെഞ്ചപ്പയുടെ നിലപാട്.












Click it and Unblock the Notifications