Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊടിയേറി

School Arts Festival
കോട്ടയം: അന്‍പത്തൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോട്ടയത്ത് കൊടിയേറി. പ്രധാനവേദിയായ പോലീസ് പരേഡ് ഗ്രൗണ്ടില്‍് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എപിഎം മുഹമ്മദ്ഹനീഷ് പതാകയുയര്‍ത്തി.

തുടര്‍ന്ന് ഒന്‍പതു മണിയോടെ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി ഭദ്രദീപം കൊളുത്തി കലോല്‍സവം ഉദ്ഘാടനം ചെയ്തു.

ഇനി ആറുനാള്‍ കൗമാര കലാപ്രതിഭകളുടെ നാദതാള വിസ്മയങ്ങള്‍ക്ക് നഗരം വേദിയാകും. 23നാണ് സമാപനം.

പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തികച്ചും ലളിതമായ ചടങ്ങുകളോടെയാണ് ഉദ്ഘാടന സമ്മേളനം. ഉദ്ഘാടനദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന സാംസ്‌കാരിക ഘോഷയാത്ര 23ലേക്ക് മാറ്റിയിട്ടുണ്ട്.

പതിനാലു വര്‍ഷത്തിനു ശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം കോട്ടയത്ത് എത്തുന്നത്. തിങ്കളാഴ്ച പകലും രാത്രിയുമായി ആദ്യദിനങ്ങളിലെ മല്‍സരങ്ങള്‍ക്കുള്ള കുട്ടികള്‍ നഗരത്തിലെത്തി.

17 വേദികളിലായാണു മത്സങ്ങള്‍ അരങ്ങേറുന്നത്. മത്സരങ്ങളുടെ വിധി നിര്‍ണയത്തിനായി ഇക്കുറി സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരെയാണ് വിധി കര്‍ത്താക്കളായി പരിഗണിച്ചിട്ടുളളത്.

മത്സരം സംബന്ധിച്ച പരാതികള്‍ ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരു മണിക്കൂറിനകം 1000 രൂപ ഫീസോടു കൂടി വിദ്യാഭ്യാസ ഡയറക്ടര്‍ക്കോ ജനറല്‍ കണ്‍വീനര്‍ക്കോ സമര്‍പ്പിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+