15കാരിയായ ഗര്‍ഭിണി ഹൃദയാഘാതം മൂലം മരിച്ചു

റോഷയുടെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞും മരിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിക്കുമ്പോള്‍ റോഷെ ഏഴര മാസം ഗര്‍ഭിണിയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ശാരീരികസ്ഥിതി മോശമായതിനെ തുടര്‍ന്ന് റോഷെയെ കെന്റിലെ ഗില്ലിംഗ്ഹാമില്‍ മെഡ്‌വേ മാരിടൈം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ റോഷെ വീട്ടില്‍ വച്ചുതന്നെ മരിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഹൃദയാഘാതമാണോ പനിയാണോ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. 15കാരിക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കുറവാണ്. അടുത്തിടെ റോഷെയ്ക്ക് കടുത്ത പനി ബാധിച്ചിരുന്നു.റോഷെയുടെ കുഞ്ഞിന്റെ അച്ഛന്‍ കാമുകനായ ടോം ലീഡ്‌ബെറ്ററാണ്.












Click it and Unblock the Notifications