സ്പെക്ട്രം; ജെപിസി ആവശ്യം അംഗീകരിച്ചേയ്ക്കും
ദില്ലി: പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തിന് വഴങ്ങാന്‍ ആലോചിയ്ക്കുന്നു. 2ജി സ്പെട്രം ഇടപാടില്‍ വേണമെങ്കില്‍ ജെപിസി അന്വേഷണം നടത്താമെന്ന നിലപാടിലാണ് സര്‍ക്കാര്‍ 2 ജി സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ചനടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് സമാനമായ അഭിപ്രായം ധനമനത്രി പ്രണബ് മുഖര്‍ജിയും കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ശീതകാല പാര്‍ലമെന്റ് സമ്മേളനം തടസപ്പെട്ടത് പോലെ വീണ്ടും സംഭവിയ്ക്കാതിരിയ്ക്കാനായാണ് ഈ നീക്കം സര്‍ക്കാര്‍ നടത്തുന്നത്.
ജെ.പി.സി അന്വേഷണത്തെക്കുറിച്ച് അഭിപ്രായം തേടിയപ്പോള്‍ ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണെന്നാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഈയിടെ പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications