കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായാവതി കാരണം രോഗി ദാഹിച്ച് മരിച്ചു

  • By Lakshmi
Google Oneindia Malayalam News

Mayawati
ലഖ്‌നൊ: യുപി മുഖ്യമന്ത്രി മായാവതിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്നുള്ള നിയന്ത്രണത്തില്‍ ഒരു വൃക്കരോഗി വെള്ളം കിട്ടാതെ മരിച്ചതായി റിപ്പോര്‍ട്ട്.

മായാവതി വെള്ളിയാഴ്ച യുപിയിലെ മിര്‍സാപൂര്‍ നഗരത്തിലെ ജില്ലാ ആശുപത്രി സന്ദര്‍ശനം നടത്തിയ സമയത്താണ് ചികിത്സയിലിരുന്ന രാം ബിലാസ് രോഗി മണിക്കൂറുകളോളം ദാഹിച്ച് വലഞ്ഞ് ഒടുക്കം മരിച്ചത്.

സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനായിട്ടാണ് മായാവതി സന്ദര്‍ശനം നടത്തിയത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു രണ്ട് മണിക്കൂര്‍ മുമ്പുതന്നെ രോഗികളുടെ കൂട്ടിരിപ്പുകാരെയെല്ലാം ആശുപത്രിയധികൃതര്‍ വാര്‍ഡിനു വെളിയിലാക്കിയിരുന്നു.

വൃക്ക രോഗിയായ രാം ബിലാസ് ഓരോ മണിക്കൂറിലും വെള്ളം ആവശ്യപ്പെടുമായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കൂടെയുള്ളവരെ വെളിയിലാക്കിയ സമയത്ത് ദാഹമനുഭവപ്പെട്ടതു മൂലം രാം ബിലാസ് പലതവണ വെള്ളം ആവശ്യപ്പെട്ടത്രേ. എന്നാല്‍, മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്ന ജോലിക്കാര്‍ ഇത് കേട്ടതായി ഭാവിച്ചില്ല.

തറതൊടാതെ ഓടിയിരുന്ന ആശുപത്രി ജോലിക്കാര്‍ രാം ബിലാസിന്റെ രോദനത്തിനു ചെവികൊടുത്തില്ല. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് കൂടെയുള്ളവര്‍ പുറത്തുനിന്നും എത്തിയപ്പോഴേയ്ക്കും രാം ബിലാസ് മരിച്ചിരുന്നു.

മായാവതിയുടെ സന്ദര്‍ശനം നടക്കുമ്പോള്‍ അവര്‍ക്ക് നേരിട്ട് പരാതി നല്‍കാനും മറ്റും പൊതുജനങ്ങള്‍ ശ്രമിക്കുന്നത് ഉദ്യോഗസ്ഥര്‍ പലപ്പോഴും തടയുകയാണ്. ഇതിനെതിരെ യുപിയില്‍ പലേടത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ഈയിടെ അതൃപ്തരായ ഒരു കൂട്ടം സ്ത്രീകള്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.

English summary
A Kidney patient undergoing treatment at the district hospital in Uttar Pradesh’s Mirzapur town, allegedly died of thirst during Chief Minister Mayawati’s inspection of the hospital on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X