രാഹുലിനെതിരെ മാനഭംഗക്കേസ്; ഹര്‍ജിക്കാരന് പിഴ

അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൊ ബഞ്ച് ആണ് സമാജ് വാദി പാര്‍ട്ടിയുടെ മുന്‍ എംഎല്‍എയായ കിഷോര്‍ സമൃതെയ്ക്ക് പിഴചുമത്തിയത്. ഹര്‍ജിയിലെ വാദം തെറ്റാണെന്ന് കണ്ടതിനാലാണ് ഇയാള്‍ക്കെതിരെ മാനനഷ്ടത്തിന് കേസെടുത്ത് കോടതി പിഴയിട്ടത്.
മധ്യപ്രദേശില്‍ സുകന്യ സിങ് എന്ന പെണ്‍കുട്ടിയെയും മാതാപിതാക്കളെയും കാണാനില്ലെന്നും അവരെ രാഹുല്‍ തടങ്കലിലാക്കിയിരിക്കുകയാണെന്നുമായിരുന്നു ഇയാള്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.
രാഹുലിനെ കാണാന്‍ പോയ സുകന്യ പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ കോടതിയില്‍ നേരിട്ട് ഹാജരായ പെണ്‍കുട്ടി തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴി നല്‍കി.
പിഴയില്‍ 25 ലക്ഷം രൂപ പെണ്‍കുട്ടിയ്ക്കും 20 ലക്ഷം രൂപ രാഹുല്‍ ഗാന്ധിയ്ക്കും അഞ്ചു ലക്ഷം രൂപ കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനും നല്‍കാന്‍ ജസ്റ്റീസുമാരായ ഉമാനാഥ് ഗുപ്ത, സതീഷ് ചന്ദ്ര എന്നിവരടങ്ങിയ ബഞ്ച് നിര്‍ദ്ദേശിച്ചു.
ഒരു വെബ്‌സൈറ്റില്‍ വാര്‍ത്ത കണ്ടാണ് താന്‍ ഉത്തര്‍ പ്രദേശിലെത്തി അലഹബാദ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയതെന്ന് കിഷോര്‍ സമൃതെ കോടതിയോട് പറഞ്ഞു. വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്‌സൈറ്റിനെതിരേയും നടപടിയെടുക്കാനും കോടതി വിധിച്ചിട്ടുണ്ട്.
കേസിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന കാര്യം അന്വേഷിക്കാനും കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications