തിരഞ്ഞെടുപ്പ്; പ്രഥമവനിത വിവാഹമോചനം നേടി

അധികാരക്കസേരയിലേയ്ക്കുള്ള മത്സരത്തിനായി വിവാഹമോചനം നേടാനുള്ള ഇവരുടെ തീരുമാനം രാജ്യത്ത് വലിയ വിവാദമായിരുന്നു. ഇവിടത്തെ നിയമമനുസരിച്ച് നിലവിലുള്ള പ്രസിഡന്റിന്റെ അടുത്ത ബന്ധുക്കള്‍ക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ല.
എന്നാല്‍ സാന്ദ്രയ്ക്കാവട്ടെ പ്രസിഡന്റാവാന്‍ അതിയായ മോഹവും, ഒടുവില്‍ വിവാഹമോചനം നേടി അന്യരായി തിരഞ്ഞെടുപ്പിനെ മത്സരിക്കാന്‍ ഇരുവരും തീരുമാനിച്ചു. കോടതി വിവാഹമോചനം നല്‍കിയതോടെ തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കുകയാണ് സാന്ദ്ര.
മാര്‍ച്ചിലാണ് ദമ്പതിമാര്‍ കുടുംബ കോടതിയില്‍ വിവാഹമോചനഹര്‍ജി സമര്‍പ്പിച്ചത്. അതിനു മുന്‍പ് സാന്ദ്ര ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് രാജ്യത്തോടായി വിവാഹമോചന പ്രഖ്യാപനവും നടത്തി. തങ്ങളുടെ സ്‌നേഹത്തിന് ഒരു തരിമ്പും കോട്ടം തട്ടിയിട്ടില്ലെന്ന് കണ്ണീരോടെ പറഞ്ഞു. ഈ പ്രഖ്യാപനമാണ് വന്‍കോളിളക്കത്തിനിടയാക്കിയത്.
പ്രസിഡന്റും ഭാര്യയും ചേര്‍ന്ന് രാജ്യത്തെ വഞ്ചിക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തിറങ്ങി. ഇത് ഭരണഘടനാലംഘനമാണെന്നായി പ്രതിപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജനറല്‍ ഓട്ടോ പെരെസ് മോളിന.
വന്‍തട്ടിപ്പിനാണ് പ്രസിഡന്റ് ദമ്പതിമാരുടെ വിവാഹമോചന ഹര്‍ജിയെന്നാരോപിച്ച് വിവിധ സംഘടനകളും വ്യക്തികളും പതിനഞ്ചോളം പരാതികള്‍ കോടതിയില്‍ സമര്‍പ്പിച്ചു. അവയെല്ലാം തള്ളിക്കൊണ്ടാണ് ജഡ്ജി ഇരുവര്‍ക്കും വിവാഹമോചനമനുവദിച്ചത്.
പ്രസിഡന്റിനെ സംബന്ധിച്ചിടത്തോളം വിവാഹമോചനവും പ്രണയവുമൊന്നും പുതിയ കാര്യമല്ല. മൂന്നാമത്തെ ഭാര്യയാണ് സാന്ദ്ര. അവര്‍ നേരത്തേ ഒരു തവണ വിവാഹമോചിതയുമാണ്. സര്‍ക്കാറിന്റെ ദാരിദ്ര്യ നിര്‍മാര്‍ജനപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച് സാമൂഹികപ്രവര്‍ത്തനങ്ങളിലും സാന്ദ്രയ്ക്ക പരിചയമുണ്ട്.
തിരഞ്ഞെടുക്കപ്പെട്ടാല്‍ ഗ്വാട്ടിമലയിലെ ആദ്യവനിതാപ്രസിഡന്റാകും സാന്ദ്ര. എന്നാല്‍ പെരെസ് മോളിന അവര്‍ക്ക് ശക്തനായ എതിരാളിയാണെന്നാണ് വിലയിരുത്തല്‍. അഭിപ്രായവോട്ടെടുപ്പിലും അദ്ദേഹം തന്നെ മുന്നില്‍.












Click it and Unblock the Notifications