Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ നേതാവിന്റെ മേല്‍ മൂത്രം തളിച്ചു

ആലപ്പുഴ: രാഷ്ട്രീയവൈരത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് ദിവസം കോണ്‍ഗ്രസിലെ വനിതാ നേതാവിന്റെ ദേഹത്ത് സിപിഎമ്മുകാര്‍ കുപ്പിയില്‍ കൊണ്ടുവന്ന മൂത്രം തളിച്ചെന്ന് പരാതി. മണ്ണാറശാല സ്വദേശി അശോക് കുമാറിന്റെ ഭാര്യ സേതുലക്ഷ്മി(43)യാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കുട്ടികളെ ഉപദ്രവിക്കുമോയെന്ന് ഭയന്നാണ് സംഭവമുണ്ടായപ്പോള്‍ പരാതി നല്‍കാതിരുന്നതെന്ന് ഇവര്‍ പറയുന്നു.

വോട്ടെടുപ്പുദിനമായ ബുധനാഴ്ച വൈകീട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകയായ സേതുലക്ഷ്മി മൂത്രാഭിഷേകത്തിന് ഇരയായത്. സിപിഎം നേതാവായ ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ഈ അധിക്ഷേപം നടത്തിയതെന്ന് പോലീസും വനിതാ കമ്മീഷനും ഇവര്‍ നല്കിയ പരാതിയില്‍ പറയുന്നു.

ബുധനാഴ്ച വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ മണ്ണാറശാല എല്‍.പി. സ്‌കൂളിലെ 49ാം നമ്പര്‍ ബൂത്തിനു സമീപമായിരുന്നു സംഭവം. കോണ്‍ഗ്രസ് ബൂത്ത് ഏജന്റായ മുരളി അവസാന ശതമാനക്കണക്കുമായി പുറത്തിറങ്ങുമ്പോള്‍ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് മുരളിയെ മര്‍ദിച്ചു.

ഇതുകണ്ട് ഓടിയെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൃഷ്ണന്‍കുട്ടിക്കും മര്‍ദനമേറ്റു. മര്‍ദനം തടയാന്‍ ശ്രമിക്കുന്നതിനിടെ മഹിളാ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ശ്രീദേവി, മണ്ണാറശാല കൊച്ചുനെല്ലിപ്പറമ്പില്‍ ഗോപിനാഥന്‍ നായര്‍, എന്നിവര്‍ക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റിനോട് ചോദിക്കാന്‍ ചെന്നപ്പോള്‍ മര്‍ദിക്കുകയായിരുന്നുവെന്ന് സേതുലക്ഷ്മി പറഞ്ഞു.

മര്‍ദനത്തെത്തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്നാലെയെത്തി പിടിച്ചുനിര്‍ത്തിയശേഷം മുതുകത്ത് ഇടിച്ചു. കൈവശമുണ്ടായിരുന്ന കുപ്പിയില്‍ നിറച്ച മൂത്രം തലവഴി ദേഹത്ത് ഒഴിക്കുകയും ചെയ്തു- സേതുലക്ഷ്മി പറയുന്നു. ഇവരുടെ ഭര്‍ത്താവ് അശോക് കുമാര്‍ വികലാംഗനാണ്.

സംഭവത്തില്‍ സിപിഎം ഏരിയാകമ്മിറ്റിയംഗമായ പഞ്ചായത്ത് പ്രസിഡന്റുള്‍പ്പടെ മൂന്നുപേര്‍ക്കെതിരേ ഹരിപ്പാട് പോലീസ് കേസെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+