Get Updates
Get notified of breaking news, exclusive insights, and must-see stories!

വില്യമിന്റെ കല്യാണത്തിന് വ്യത്യസ്തയായി ഷോസ്‌ന

Shozna
ലണ്ടന്‍: ഏപ്രില്‍ 29ന് നടക്കുന്ന രാജകീയ വിവാഹത്തില്‍ ആരൊക്കെ പങ്കെടുക്കുമെന്നറിയാന്‍ ലോകത്തിന് വലിയ ആകാഷയാണ്.

രണ്ടായിരത്തോളം വരുന്ന അതിഥികളുടെ പട്ടികയാണ് ബക്കിങ്ഹാം കൊട്ടാരത്തിലെ അധികൃതര്‍ വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റെയും കല്യാണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ഇവരില്‍ തീര്‍ത്തും വ്യത്യസ്തയായ ഒരു അതിഥിയുണ്ട്. രാജുകുമാരന്‍ നേരിട്ട് ക്ഷണിച്ചിരിക്കുന്ന ഒരാള്‍.

ഷോസ്‌നയാണ് വില്യം നേരിട്ട് വിളിച്ചിരിക്കുന്ന അതിഥി. തെരുവില്‍ നി്ന്നും കല്യാണം കൂടാന്‍ കൊട്ടാരത്തിലേയ്ക്ക് വരുകയാണ് ഇരുപതുകാരിയായ ഈ യുവതി.

ഒരു വര്‍ഷം മുന്‍പ് ഹൃദയാഘാതത്തെത്തുടര്‍ന്നു ശസ്ത്രക്രിയയ്ക്കു വിധേയയായി കിടപ്പാടം നഷ്ടപ്പെട്ടാണ് ഷോസ്‌ന തെരുവിലിറങ്ങേണ്ടിവന്നത്. വീടില്ലാത്തവര്‍ക്കുള്ള അഭയമന്ദിരത്തില്‍ താമസത്തിനെത്തിയപ്പോള്‍ ഇവര്‍ക്ക് കൂട്ടിനു കിട്ടിയതു ലഹരിമരുന്നിന് അടിമകളായവര്‍.

ഭവനരഹിതര്‍ക്കായി ഡയാന രാജകുമാരി സ്ഥാപിച്ച സെന്റര്‍ പോയിന്റാണ് ഷോസ്‌നയെ തെരുവില്‍നിന്നു രക്ഷിച്ചത്. അവരോടൊപ്പം ഒരു ദിവസം ചെലവഴിയ്ക്കാനെത്തിയപ്പോഴാണ് വില്യം ഷോസ്‌നയെ കാണുന്നത്. ഷോസ്‌ന ജീവിതാനുഭവം വിവരിക്കുന്നതും വില്യം കേട്ടിരുന്നു.

അങ്ങനെയാണു ഷോസ്‌ന രാജകുമാരന്റെ ഹൃദയത്തിലേക്കു കടന്നുവന്നത്. 29നു നടക്കുന്ന വിവാഹച്ചടങ്ങില്‍ ലോകനേതാക്കളോടൊപ്പം ഷോസ്‌നയുമുണ്ടാവും.
ഈ വര്‍ഷം ലോകത്ത് ഏറ്റവുമധികം ആളുകള്‍ കാണുന്ന ചടങ്ങുകളില്‍ ഒന്നായിരിക്കും രാജകീയ വിവാഹംമെന്നാണ് കണക്കാക്കപ്പെടുന്നത്.

200 കോടി പേരെങ്കിലും ചടങ്ങു വീക്ഷിക്കുമെന്നാണു കണക്കാക്കുന്നത്. ഇന്റര്‍നെറ്റിലൂടെ തല്‍സമയ ദൃശ്യങ്ങള്‍ ലഭ്യമാകുന്ന ആദ്യത്തെ രാജകീയ വിവാഹമായിരിക്കും ഇത്. ബിബിസിയും തല്‍സമയം സംപ്രേഷണം നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+