കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫണ്ട് തിരിമറി അന്വേഷണത്തിന് രാഹുല്‍ നേരിട്ട്

  • By Lakshmi
Google Oneindia Malayalam News

ലഖ്‌നൊ: കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് ദുരുപയോഗപ്പെടുത്തുന്നതിന്റെ പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ മുഖേന കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തുന്നുവെന്നാണ് രാഹുല്‍ ആരോപിച്ചിരിക്കുന്നത്. ഇക്കാര്യത്തിന്റെ സത്യസ്ഥിതി അറിയാന്‍ യുപിസിസി പ്രസിഡന്റ് റീത്ത ബഹുഗുണ ജോഷിയ്‌ക്കൊപ്പം രാഹുല്‍ മിഷന്‍ ആസ്ഥാനംസന്ദര്‍ശിച്ചു.

ഫണ്ട് വിനിയോഗം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിനായി വിവരാവകാശ നിയമപ്രകാരം റീത്ത അപേക്ഷ നല്‍കി. ഫണ്ട് എവിടെ പോകുന്നുവെന്നു കണ്ടെത്താനും അതിനായി അപേക്ഷ നല്‍കാനുമാണു തങ്ങള്‍ വന്നതെന്നു രാഹുല്‍ പറഞ്ഞു.

ഗ്രാമീണ ആരോഗ്യ മിഷന്‍, ജനശക്തി സുരക്ഷാ യോജന എന്നിവയ്ക്കായി നല്‍കുന്ന വിഹിതം വിനിയോഗിക്കുന്നതിന്റെ സമ്പൂര്‍ണ വിവരം തിരക്കി രണ്ട് അപേക്ഷകളാണ് നല്‍കിയത്.ഫണ്ട് തിരിമറി സംബന്ധിച്ച ആരോപണങ്ങള്‍ക്കിടെ കുടുംബക്ഷേമ വകുപ്പിലെ രണ്ടു ചീഫ് മെഡിക്കല്‍ ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടതു സംബന്ധിച്ച ആശങ്കയും രാഹുല്‍ പങ്കുവച്ചു.

കൊല്ലപ്പെട്ട ഒരു ഓഫിസറുടെ വീട്ടിലും അദ്ദേഹം സന്ദര്‍ശനം നടത്തി. മരണം സംബന്ധിച്ച പൊലീസ് അന്വേഷണത്തിലാണ് വന്‍തോതില്‍ ഫണ്ട് തിരിമറി നടക്കുന്നതായി വെളിപ്പെട്ടതും ഏതാനും പേരെ അറസ്റ്റ് ചെയ്തതും.

English summary
Congress general secretary Rahul Gandhi made a surprise change in his itinerary, cutting short his Wednesday's engagement in Amethi and driving to Lucknow and the headquarters of the National Rural Health Mission (NRHM) to file an RTI seeking details of spending under the programme,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X