കലൈഞ്ജര്‍ ഒതുങ്ങും; വിജയകാന്ത് പ്രതിപക്ഷ നേതാവ്

അണ്ണാ ഡിഎംകെ സഖ്യത്തിലെ രണ്ടാമനും ശനിയാഴ്ച ഡിഎംഡികെ ആസ്ഥാനത്തു ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് വിജയകാന്തിനെ തെരഞ്ഞെടുത്തത്. ഇതോടെ, ഭരണസഖ്യത്തില്‍ നിന്നു തന്നെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമെന്ന അപൂര്‍വതയും തമിഴ്‌നാടിനു സ്വന്തം.
അണ്ണാ ഡിഎംകെ സഖ്യത്തില്‍ മത്സരിച്ച എംഡിഎംകെക്ക് 29 സീറ്റ് ലഭിച്ചെങ്കിലും ഇവര്‍ സര്‍ക്കാരില്‍ ചേരുന്നില്ല. ജയലളിതയ്ക്ക് ഒറ്റയ്ക്കു ഭരിക്കാന്‍ ഭൂരിപക്ഷമുള്ളതിനാല്‍ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് വെള്ളിയാഴ്ച തന്നെ വിജയകാന്ത് പ്രഖ്യാപിച്ചിരുന്നു.
പ്രതിപക്ഷത്തെ പ്രധാന കക്ഷിയെന്ന പദവി ഡിഎംഡികെക്കു പോകുന്നത് കരുണാനിധിയ്ക്കും ഡിഎംകെയ്ക്കും കനത്ത തിരിച്ചടിയാണ്. 23 സീറ്റുള്ള ഡിഎംകെ സഭയിലെ മൂന്നാം കക്ഷിയായി ഒതുക്കപ്പെടുമെന്ന് മാത്രമല്ല, പ്രതിപക്ഷമെന്ന നിലയിലുള്ള ഒരു ആനുകൂല്യവും ലഭിയ്ക്കില്ല. തമിഴക രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന രാഷ്ട്രീയ തന്ത്രജ്ഞനായ കരുണാനിധി പ്രതിപക്ഷത്തെ സാധാരണ അംഗം മാത്രമായി ചുരുങ്ങും. മുതിര്‍ന്ന അംഗവും കക്ഷിനേതാവുമായതിനാല്‍ മുന്‍ നിരയില്‍ സീറ്റ് ലഭിക്കുമെന്നു കലൈഞ്ജര്‍ക്ക് ആശ്വസിക്കാം. ഉപമുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഇക്കാര്യവും ഉറപ്പില്ല.
;











Click it and Unblock the Notifications