Get Updates
Get notified of breaking news, exclusive insights, and must-see stories!

ആവേശക്കൊടുമുടിയില്‍ മലപ്പുറത്ത് പച്ചപ്പായസം

PK Kunjalikutty
മലപ്പുറം: മുസ്‌ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ആഘോഷിക്കാന്‍ ബുധനാഴ്ച മലപ്പുറത്ത് ലീഗുകാര്‍ പച്ചപ്പായസം വിതരണം ചെയ്തു.

മലപ്പുറം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തായിരുന്നു പായസവിതരണം. തിരുവനന്തപുരത്ത് രാജ്ഭവനില്‍ കുഞ്ഞാലിക്കുട്ടിയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടനെയായിരുന്നു ലീഗുകാരുടെ പായസവിതരണം.

രണ്ടായിരത്തോളം പേര്‍ക്ക് ലീഗിന്റെ കൊടിയെ ഓര്‍മിപ്പിക്കുന്ന പച്ച നിറത്തിലുള്ള പായസമായിരുന്നു തയാറാക്കിയത്. വാഹനങ്ങളില്‍ പോയവരെപ്പോലും കൈകാണിച്ച് നിര്‍ത്തി പായസം കുടിപ്പിച്ചശേഷമാണ് പ്രവര്‍ത്തകര്‍ യാത്രയാക്കിയത്. ചിലയിടങ്ങളില്‍ പച്ചബിരിയാണി വിതരണം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒരിടവേളയ്ക്കു ശേഷം കുഞ്ഞാലിക്കുട്ടിയുടെയും, ലീഗിന്റെയും അധികാരത്തിലേക്കുള്ള തിരിച്ചുവരവു പ്രവര്‍ത്തകര്‍ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷിക്കുകയായിരുന്നു.

കൊണ്ടാടി. മലപ്പുറം, മഞ്ചേരി, കോട്ടക്കല്‍ തുടങ്ങിയ ജില്ലയിലെ എല്ലാ നഗരങ്ങളിലും പ്രവര്‍ത്തകര്‍ ആഘോഷപ്രകടനങ്ങള്‍ നടത്തി. കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം നാടായ വേങ്ങരയിലെ മിക്ക ലീഗ് പ്രവര്‍ത്തകരും സത്യപ്രതിജ്ഞ നേരിട്ടു കാണാന്‍ തിരുവനന്തപുരത്തേക്ക് പോയിരുന്നു.

രാത്രി വൈകിയും പല സ്ഥലങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷം തുടര്‍ന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കത്തിക്കയറിയ രണ്ടാം ഐസ്‌ക്രീം കേസ് വിവാദത്തിലും പരുക്കൊന്നും കൂടാതെയാണ് കുഞ്ഞാലിക്കുട്ടി മന്ത്രിസഭയില്‍ എത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+