കനിമൊഴി-കരുണാനിധി കണ്ടുമുട്ടല്‍ വികാരനിര്‍ഭരം

കരുണിനിധിയ്‌ക്കൊപ്പം കനിമൊഴിയുടെ അമ്മ രാജാത്തി അമ്മാള്‍, ഭര്‍ത്താവ് അരവിന്ദന്‍, ഡി.എം.കെ എം.പി ടി.ആര്‍ ബാലു എന്നിവരുമുണ്ടായിരുന്നു. കരുണാനിധി ഒരു മണിക്കൂറോളം കനിമൊഴിയോടൊപ്പം ചെലവഴിച്ചു. തീര്‍ത്തും സ്വകാര്യമായി നടന്ന കണ്ടുമുട്ടല്‍ വികാരനിര്‍ഭരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കരുണാനിധിയ്ക്ക് വേണ്ടി ജയില്‍ നിയമങ്ങളില്‍ ഇളവ് വരുത്താനും അധികൃതര്‍ തയ്യാറായി.
തിങ്കളാഴ്ച തന്നെ ചെന്നൈയ്ക്ക് മടങ്ങാന്‍ നിശ്ചയിച്ചിരുന്ന കരുണാനിധി കനിമൊഴിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തന്റെ യാത്രാ പരിപാടികളില്‍ മാറ്റം വരുത്തി. ചൊവ്വാഴ്ചയും കൂടി ജയിലില്‍ കനിമൊഴിയെ സന്ദര്‍ശിച്ച ശേഷമേ കരുണാനിധി മടങ്ങുകയുള്ളൂ. ഹോട്ടലിലേക്ക് മടങ്ങിയ കരുണാനിധിയെ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം സന്ദര്‍ശിച്ചു. അതേ സമയം ദില്ലിയില്‍ എത്തുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണുന്ന പതിവ് കരുണാനിധി ഇത്തവണ തെറ്റിച്ചു. സോണിയയെ കാണേണ്ടെന്നാണ് കരുണാനിധിയുടെ തീരുമാനം.
നേരത്തേ കേന്ദ്രമന്ത്രി എം.കെ അഴഗിരിയുടെ ഭാര്യ കാന്തി വിചാരണക്കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന കനിമൊഴിയെ കണ്ട് ആശ്വസിപ്പിച്ചിരുന്നു. മകന്‍ ദുരൈ ദയാനിധിയോടൊപ്പമാണ് കാന്തി എത്തിയത്. കനിമൊഴിയുടെ അമ്മ രാജാത്തി അമ്മാളും ചെറുമകന്‍ ആദിത്യയും കോടതിയില്‍ വച്ച് കനിമൊഴിയെ കണ്ടു 2ജി സ്‌പെക്ട്രം കേസില്‍ ജയിലിലായ ശേഷം ഇത് ആദ്യമായാണ് കുടുംബാംഗങ്ങള്‍ കനിമൊഴിയെ സന്ദര്‍ശിക്കുന്നത്.












Click it and Unblock the Notifications