Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്‌സ് വീഡിയോയ്ക്ക് പിന്നില്‍ പെണ്‍കുട്ടി തന്നെ

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയെ പിടിച്ചുലച്ച സെക്‌സ് വീഡിയോ വിവാദത്തില്‍ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു കമ്പ്യൂട്ടര്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. അറസ്റ്റിലായ മുന്‍ വിദ്യാര്‍ഥി ജനാര്‍ദ്ദന്‍ കുമാറി(23)ന്റെ മൊഴിയാണ് കേസിനെ പുതിയ ദിശകളിലേക്ക് നയിക്കുന്നത്.

താന്‍ നിരപരാധിയാണെന്നും പുറത്തുവന്ന സെക്‌സ് വീഡിയോ പെണ്‍കുട്ടിയുടെ അറിവോടെയാണ് ചിത്രീകരിച്ചതെന്നും ഇയാള്‍ പറയുന്നു. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് വീഡിയോ ചിത്രീകരിച്ചത്. പിന്നീട് ഇന്റെ ഒരു കോപ്പി എനിയ്ക്ക് തന്നു. പിന്നീട് പെണ്‍കുട്ടിയുമായുള്ള ബന്ധം തകര്‍ന്നപ്പോള്‍ സിഡി പെണ്‍കുട്ടി നശിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന്റെ ഒരു കോപ്പി തന്റെ പക്കലുണ്ടായിരുന്നു. ഇതാര്‍ക്കും താന്‍ കൈമാറിയിട്ടില്ല. എന്നാല്‍ സിഡി റൈറ്റ് ചെയ്യുന്നതിനിടെ സുഹൃത്തിന്റെ കമ്പ്യൂട്ടറിലേക്ക് ഇത് പകര്‍ത്തിയിരുന്നു. ഇത് ഡിലീറ്റ് ചെയ്‌തെങ്കിലും റീസൈക്കിള്‍ ബിന്നില്‍ നിന്നും കളയാന്‍ മറന്നുപോയിരുന്നു. അവിടെ നിന്നാകണം വീഡിയോ പുറത്തുപോയതെന്നും ജനാര്‍ദ്ദന്‍ പറയുന്നു.

ഇയാളുടെ മൊഴി പൂര്‍ണമായും വിശ്വസിയ്ക്കാന്‍ പൊലീസ് തയാറായിട്ടില്ല. എന്നാലും ഈ ദിശയില്‍ കൂടി അന്വേഷണം നടത്താനാണ് തീരുമാനം.

മുന്‍വിദ്യാര്‍ത്ഥിനിയ്‌ക്കൊപ്പം അശ്ലീലരംഗങ്ങള്‍ ചിത്രീകരിച്ച് വിതരണം ചെയ്ത ജനാര്‍ദന്‍ കുമാര്‍ ബീഹാറില്‍ വച്ച് അറസ്റ്റിലായത്. കൊറിയന്‍ ഭാഷയില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്ന കുമാറിന് ജെഎന്‍യുവില്‍ വരുന്നതിനു മുമ്പുതന്നെ പെണ്‍കുട്ടിയുമായി പരിചയമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ജെഎന്‍യു അധികൃതര്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് കുമാറിനെ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഇയാള്‍ ബിഹാറിലെ നവാഡയില്‍ പോയി ഒരു പരിശീലനകേന്ദ്രം ആരംഭിക്കുകയായിരുന്നു.

2008ലാണ് കുമാര്‍ ഇവിടെ പ്രവേശനം നേടിയത്. 2009ല്‍ പെണ്‍കുട്ടിയും ജെഎന്‍യുവില്‍ എത്തി. ഇതോടെ ഇവര്‍ തമ്മില്‍ കൂടുതല്‍ അടുക്കുകയായിരുന്നു. ഇതാണ് ഹോസ്റ്റ്ല്‍ മുറിയില്‍ ഒന്നിച്ച് കഴിയുന്നതിലേയ്ക്കും അശ്ലീലരംഗങ്ങള്‍ ചിത്രീകരിക്കുന്നതിലേയ്ക്കും നയിച്ചത്.രാഹുല്‍ എന്നൊരു വിദ്യാര്‍ഥിയുടെ മുറിയില്‍ വെച്ചാണ് വീഡിയോ ചിത്രീകരിച്ചത്. പിന്നീട് ഇത് ബല്‍ബീര്‍ ചന്ദ് എന്ന സുഹൃത്തിന്റെ സഹായത്തോടെ വീഡിയോ ഫയലാക്കുകയായിരുന്നു. ജനാര്‍ദ്ദന്റെ മൊഴിയില്‍ പറയുന്ന ബല്‍ബീറിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+