സാന്‍ഫ്രാന്‍സിസ്‌കോ: താന്‍ തന്നെ കൊന്ന മൃഗങ്ങളുടെ മാംസം മാത്രമേ കഴിക്കാറുള്ളൂവെന്നു ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫോര്‍ച്യൂണ്‍ മാഗസിനിന് അനുവദിച്ച ഇമെയില്‍ അഭിമുഖത്തിലാണു ഭക്ഷണ ശീലങ്ങളെക്കുറിച്ചു 27കാരന്‍ വെളിപ്പെടുത്തിയത്. പന്നി, ആട് എന്നീ മൃഗങ്ങളെ കൊന്ന് ഭക്ഷണമാക്കിയിട്ടുണ്ട്. കൂട്ടുകാരി പ്രസില്ല ഷാനുമൊത്ത് പാചകം ചെയ്യാറുണ്ടെന്നും ചെറുപ്പക്കാരനായ കോടീശ്വരന്‍ പറയുന്നു.
ഓരോ വര്‍ഷവും പുതിയ വെല്ലുവിളി സ്വീകരിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊന്ന് തിന്നുന്ന പരിപാടി മാര്‍ക്ക് തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ചൈനീസ് ഭാഷയായ മണ്ഡാരിന്‍ പഠിയ്ക്കാനായിരുന്നു ശ്രമം. ഈ വര്‍ഷം ഭക്ഷണത്തിലാണ് ശ്രദ്ധ. നാം കഴിയ്ക്കുന്ന ഭക്ഷണം എവിടെ നിന്ന് എങ്ങനെ ഉണ്ടാകുന്നുവെന്ന് പലരും അറിയാറില്ല. ഇത് മനസ്സിലാക്കുകയായിരുന്നു പുതിയ ശീലത്തിലൂടെ ശ്രമിച്ചത്.
ഭക്ഷണത്തോട് ഏറെ ബഹുമാനമുള്ള താന്‍ പുതിയ ശീലങ്ങള്‍ പാലിക്കാന്‍ തുടങ്ങിയതോടെ പൂര്‍ണ സസ്യാഹാരിയായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. സിലിക്കണ്‍ വാലിയിലെ ഷെഫ് ജെസി കൂളിന്റെ നിര്‍ദേശ പ്രകാരമാണു പൂര്‍ണ വെജിറ്റേറിയനായി മാറിയത്.
പാരീസില്‍ നടന്ന ജി എട്ട് രാജ്യങ്ങളുടെ യോഗത്തില്‍ പ്രത്യേക ക്ഷണിതാവായി സക്കര്‍ബര്‍ഗ് ഈയിടെ പങ്കെടുത്തിരുന്നു. ഡിജിറ്റല്‍ വെബിന്റെ ഭാവിയെപ്പറ്റി ചര്‍ച്ച ചെയ്യാനായിരുന്നു മാര്‍ക്ക് പാരീസിലെത്തിയത്.
Mark Zuckerberg leaves the presidential Elysee Palace in France. As part of a personal challenge, he said he kills his own meat in an effort to eat sustainably and socially responsibly.When he's not helming the largest social media networking site in the world, Facebook's baby-faced founder Mark Zuckerberg kills his own meat