Get Updates
Get notified of breaking news, exclusive insights, and must-see stories!

അസോസിയേറ്റ് ബാങ്കുകളുടെ ലയനം വൈകും

ജയ്പൂര്‍‍:രാജ്യത്തെ അഞ്ചു അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനം 2012 വരെ നീട്ടിവച്ചു. എസ്ബിഐ ചെയര്‍മാന്‍ പ്രദീപ് ചൗധരി ജയ്പൂരില്‍ അറിയിച്ചതാണിത്.

മുന്‍പു നടത്തിയ ലയനത്തിനു ഉദ്ദേശിച്ച ഫലം കിട്ടിയോയെന്നു ഉറപ്പു വരുത്തിയ ശേഷമെ അടുത്ത ലയന നടപടികള്‍ തുടങ്ങുകയുള്ളൂ എന്നും ചൗധരി അറിയിച്ചു. ഏറെ ചിലവും അധ്വാനവും വേണ്ടി വരുന്ന ലയന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷം വേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐയുടെ പ്രകടനം മോശമായതാണ് ഇങ്ങനെ ഒരു തീരുമാനത്തിലേയ്‌ക്കെത്താന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.പെന്‍ഷന്‍ ബാധ്യതയും കിട്ടാക്കടം വര്‍ദ്ധിക്കുന്നതും ബാങ്കിനു വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തിലെ അറ്റാദായവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 99 ശതമാനത്തിന്റെ ഇടിവാണ് ഇക്കുറിയുണ്ടായിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍,സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയാണ് ലയനം കാത്തിരിക്കുന്ന ബാങ്കുകള്‍. 2008 ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറിനേയും സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയേയും എസ്ബിഐയില്‍ ലയിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+