Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിള്‍ ഉടമകളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

കൊച്ചി: ഫ്ലാറ്റ് തട്ടിപ്പിനെത്തുടര്‍ന്ന് ഒളിവില്‍ക്കഴിയുന്ന ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചത്തേയ്ക്ക് മാറ്റി.

ഒട്ടേറെയാളുകളെ വഞ്ചിച്ച് കോടികള്‍ തട്ടിയെടുത്ത ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

ആപ്പിള്‍ ഉടമകളായ സാജു കടവിലാന്റെയും രാജീവ് ചെറുവാരയുടേയും മുന്‍ കൂര്‍ ജാമ്യാപേക്ഷകള്‍
നേരത്തേ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളിയിരുന്നു. ആദ്യം കീഴടങ്ങാനാലോചിച്ച പ്രതികള്‍ പിന്നീടു ലഭിച്ച നിയമോപദേശത്തെത്തുടര്‍ന്നു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തട്ടിപ്പ്: മുഖ്യമന്ത്രി നടപടി ഉറപ്പുനല്‍കി

ഇതിനിടെ ഫ്‌ളാറ്റ് തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പരാതിക്കാര്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കി. വ്യാഴാഴ്ചരാവിലെ തട്ടിപ്പിനിരയായ വിദേശമലയാളികളുടെ പരാതി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മുഖ്യമന്ത്രി കേട്ടു.

പരാതിക്കാര്‍ നാട്ടിലില്ല എന്നു പറഞ്ഞ് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ ചെയ്യേണ്ട കാര്യമെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പരാതിക്കാരോട് പറഞ്ഞു. പരാതിക്കാര്‍ നാട്ടില്‍ എത്താതെ തന്നെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരുക്കിയ വിഡിയോ കോണ്‍ഫറന്‍സിംഗില്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, പരാതിക്കാരുടെ അഭിഭാഷകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+