സുഹൃത്തിനൊപ്പം സഞ്ചരിച്ച ഐടിക്കാരിയെ ആക്രമിച്ചു

ഞായറാഴ്ച രാത്രി 11മണിയ്ക്ക് തുടങ്ങുന്ന ഷിഫ്റ്റില്‍ ജോലിയ്ക്ക് കയറാനായി പോകുമ്പോഴായിരുന്നു ഇവര്‍ക്കുനേരേ ആക്രമണം നടന്നത്. കൊച്ചി ബാംഗ്ലൂര്‍ ആക്കിമാറ്റാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നുവത്രേ ആക്രമണവും കയ്യേറ്റശ്രമവും.
സിഗരറ്റ് വാങ്ങാനായി വണ്ടി വഴിയില്‍ നിര്‍ത്തി സുഹൃത്ത് കടയിലേയ്ക്ക് പോയ സമയത്താണ് ഒരുസംഘമാളുകളെത്തി തസ്‌നിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. കാര്യങ്ങള്‍ താന്‍ വിശദീകരിച്ചിട്ട് ഇവര്‍ തൃപ്തരമായില്ലെന്ന് തെസ്‌നി പറയുന്നു. പിന്നീട് ഇവര്‍ വീണ്ടും ശല്യം ചെയ്യാന്‍ ശ്രമിച്ചു. ഇതിനെതിരെ തെസ്്‌നി പ്രതികരിച്ചപ്പോള്‍ ഓട്ടോഡ്രൈവര്‍ കവിളില്‍ അടിയ്ക്കുകയും കൈപിടിച്ച് തിരിയ്ക്കുകയും ചെയ്തുവത്രേ. രക്ഷിക്കാന്‍ വന്ന സുഹൃത്തിനെയും അക്രമികള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു.
വിവരമറിഞ്ഞു തസ്‌നിയുടെ സുഹൃത്തുക്കളടക്കമുള്ള സാമൂഹിക പ്രവര്‍ത്തകരും മറ്റും സ്ഥലത്ത് എത്തിയതോടെ അക്രമികള്‍ സ്ഥലം വിട്ടു. പൊലീസീനെ വിവരമിറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി. എന്നാല്‍ തെസ്‌നി പരാതി എഴുതിക്കൊടുക്കാതെ നടപിയെടുക്കാന്‍ കഴിയില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്.
അക്രമികളിലൊരാളെ തെസ്‌നി കാണിച്ചുകൊടുക്കുകയും പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍ പി്ന്നീട് ഇയാളെ പൊലീസ് വിട്ടയച്ചു. സംഭവം മാധ്യമങ്ങളില്‍ നിന്നറിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികളെ പിടികൂടി നടപടിയെടുക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രിയും പൊലീസ് ഉന്നതരും ഇടപെട്ടതോടെ അന്വേഷണത്തിന് ചൂടുപിടിച്ചിട്ടുണ്ട്.
ശരീരവേദനയും അസ്വാസ്ഥ്യവും കാരണം തെസ്നി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തെസ്‌നി ബാനുവിനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് സിപിഐ(എംഎല്‍)യുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് ജംഗ്ഷനില്‍ പ്രതിഷേധ പ്രകടനം നടത്തി. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ത്രീകൂട്ടായ്മയുടെയും പെണ്ണരങ്ങ് നാടകവേദിയിലെയും അംഗവും കൂടിയാണ് തെസ്‌നി ബാനു.












Click it and Unblock the Notifications