പെണ്‍വാണിഭം: തമിഴ്‌നാട് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ട തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു. ബുധനാഴ്ചരാത്രി അറസ്റ്റുചെയ്ത ഇയാളെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും. ഇയാളുടെ വിശദവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
പലര്‍ക്കുനല്‍കാനായി തന്നെ ബാംഗ്ലൂരിലും മൈസൂരിലും കൊണ്ടുപോയിരുന്നുവെന്ന് പെണ്‍കു്ട്ടി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതുവരെ അറസ്റ്റിലായ പല പ്രതികളെയും പെണ്‍കുട്ടി തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലര്‍ക്കായി എത്തിച്ചുകൊടുത്ത ഇടനിലക്കാരിയെ വധിക്കാന്‍ കേസിലെ പ്രതികള്‍ നീക്കം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇടനിലക്കാരായ അഞ്ചു സ്ത്രീകളടക്കമുള്ളവര്‍ പിടിയിലായതോടെയാണ് ആരെല്ലാമാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന വ്യക്തമായ വിവരം പൊലീസിനും െ്രെകംബ്രാഞ്ചിനും ലഭിച്ചത്. ഇതോടെ കേസിലെ ഇടനിലക്കാരെ മുഴുവന്‍ പിടികൂടാനാ പൊലീസ് വലവിരിക്കുകയായിരുന്നു.
ഇടനിലക്കാരിയെ ഇല്ലാതാക്കിയാല്‍ കേസില്‍പ്പെടാതെ രക്ഷപ്പെടാമെന്നു കണക്കുകൂട്ടിയാണ് എറണാകുളം ജില്ലക്കാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത്. ഇതിനിടയില്‍, ഇടനിലക്കാരിയെ പൊലീസ് അറസ്റ്റു ചെയ്തതോടെ പ്രതികളുടെ നീക്കം പാളുകയായിരുന്നു.
പുരുഷന്മാരായ എല്ലാ ഇടനിലക്കാരും പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുള്ളതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവരില്‍ പലരുടെയും പേരും വിവരങ്ങളുമൊന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് അറിയില്ല. പക്ഷേ പ്രതികളെ കാണുമ്പോള്‍ പെണ്‍കുട്ടി തിരിച്ചറിയുന്നുണ്ട്.
കേരളത്തിലെത്തിയ ഒരു വിദേശിക്കു പെണ്‍കുട്ടിയെ കാഴ്ചവച്ച ഇടനിലക്കാരിയെയും വിദേശി പീഡിപ്പിച്ചതായി പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി വേണ്ടവിധം സഹകരിച്ചില്ലെന്നു കുറ്റപ്പെടുത്തിയാണ് ഇടനിലക്കാരിയെ പീഡിപ്പിച്ചത്.
ഇതേ ഇടനിലക്കാരി തന്നെയാണു കസ്റ്റഡിയില്‍ പൊലീസ് പീഡിപ്പിച്ചതായും പരാതിപ്പെട്ടത്. ഈ പരാതി വ്യാജമാണെന്നു പിന്നീടു തെളിഞ്ഞു. തൃശൂര്‍ ജില്ലയിലെ ഒരു ഡോക്ടര്‍, തമിഴ്‌നാടു പൊലീസിലെ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, രണ്ടു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വ്യാപാരി, പിടിയിലായ സിപിഎം പ്രാദേശിക നേതാവ് തോമസ് വര്‍ഗീസിന്റെ സുഹൃത്ത് എന്നിവരാണ് െ്രെകംബ്രാഞ്ച് തിരിച്ചറിഞ്ഞ പ്രതികളില്‍ ഇനി അറസ്റ്റിലാവാനുള്ള പ്രധാനികള്‍.












Click it and Unblock the Notifications