ഇന്‍ഡോറില്‍ പെണ്‍കുട്ടികളെ ആണ്കുട്ടികളാക്കുന്നു

പെണ്‍കുട്ടികള്‍ ജനിച്ചുകഴിഞ്ഞ് അഞ്ചുവയസ്സാകുമ്പോഴാണ് ജെനിറ്റോപ്ലാസ്റ്റി എന്ന് വിളിക്കുന്ന ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുന്നത്. ഇന്‍ഡോറിലുള്ള ഇത്തരം ശസ്ത്രക്രിയാ വിദഗ്ധരെത്തേടി ദില്ലിയില്‍ നിന്നും മുംബൈയില്‍ നിന്നുംവരെ പെണ്മക്കളുമായി രക്ഷിതാക്കള്‍ എത്തുകയാണത്രേ.
ലിംഗമാറ്റം നടത്തണമെന്ന് സ്വയം തീരുമാനമെടുക്കാനും അതിനെക്കുറിച്ച് ഒന്നും അറിയാനും കഴിയാത്ത പ്രായത്തിലാണ് ഭൂരിഭാഗം പെണ്‍കുട്ടികളെയും ലിംഗമാറ്റം നടത്തി ആണ്‍കുട്ടികളാക്കുന്നത്.
ലിംഗമാറ്റത്തിനായി ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നതിനാല്‍ ഭാവിയില്‍ കുട്ടികള്‍ക്ക് നിരവധി ശാരീരികമാനസിക പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കൂടാതെ ലിംഗമാറ്റം വരുത്തുന്ന കുട്ടിക്ക് പ്രത്യുല്പാദനശേഷിയും ഉണ്ടാകില്ല.
ഇതൊന്നും വകവെക്കാതെയാണ് പെണ്‍കുട്ടികള്‍ ശാപമാണെന്ന് കരുതുന്ന രക്ഷിതാക്കള്‍ അവരെ ആണ്‍കുട്ടികളാക്കി മാറ്റുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ സ്വാര്‍ത്ഥമോഹത്തിനായി രക്ഷിതാക്കള്‍ ആണെന്നും പെണ്ണെന്നുമുള്ള നിലയില്‍ കുട്ടികളുടെ ജീവിതത്തിന് അര്‍ത്ഥമില്ലാതാക്കിമാറ്റുന്നു. ഇന്‍ഡോറിലെ പ്രശസ്ത സ്വകാര്യസര്‍ക്കാര്‍ ആശുപത്രികളിലെ ഏഴ് പീഡിയാട്രിക് സര്ജന്മാരാണ് ജെനിറ്റോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിവരുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവരില്‍ ഓരോരുത്തരും 200 മുതല്‍ 300 വരെ പെണ്‍കുട്ടികളെ ആണ്‍കുട്ടികളാക്കി മാറ്റിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇങ്ങനെയല്ല ആന്തരാവയവങ്ങളും ജനനേന്ദ്രിയവും വ്യത്യസ്ത ലിംഗത്തിലായി ജനിക്കുന്ന കുട്ടികളെ ശസ്ത്രക്രിയയിലൂടെ ആണാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ഡോക്ടര്‍മാരുടെ അവകാശവാദം.
ഹിജഡകളായും മറ്റും ജനിക്കുന്ന കുട്ടികളെ ഒരുലിംഗത്തില്‍പ്പെടുത്താന്‍ വേണ്ടിയാണ് പൊതുവേ ജനിറ്റോപ്ലാസ്റ്റി നടത്താറുള്ളത്. എന്നാല്‍ ഇന്‍ഡോറില്‍ ഈ ശസ്ത്രക്രിയയെ ദുരുപയോഗപ്പെടുത്തുകയാണ്.
കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് ഇന്ത്യയില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലില്ല. കുട്ടികളിലെ ലൈംഗികാവയവപ്രശ്നങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ നടത്തുന്ന ശസ്ത്രക്രിയകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതു തടയാന്‍ ആരോഗ്യമന്ത്രാലയം ഇടപെടണമെന്ന് പലഭാഗത്തുനിന്നായി ആവശ്യമുയര്‍ന്നിട്ടുണ്ട്.
ലിംഗമാറ്റ ശസ്ത്രക്രിയക്കായി ഇന്‍ഡോറിലെ ആശുപത്രികളെ സമീപിക്കുന്നവരില്‍ എട്ടുശതമാനംപേരും രാജ്യത്തെ മെട്രോ നഗരങ്ങളില്‍നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നഗരങ്ങളില്‍ താമസിക്കുന്ന അഭ്യസ്തവിദ്യരായ മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് പെണ്വര്ഗ്ഗത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിത്തീരും. ഏതായാലും നാഷണല്‍ കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് ഇതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications