കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി പ്ലസ്ടുക്കാര്‍ക്കും ഐഐഎമ്മില്‍ പഠിക്കാം

  • By Nisha Bose
Google Oneindia Malayalam News

ഭോപ്പാല്‍: ഐഐഎം പ്രവേശനത്തിനായി ഇനി ഡിഗ്രി വേണ്ട. പ്ലസ്ടുക്കാര്‍ക്കായുള്ള അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പോസ്റ്റ്ഗ്രാജുവേറ്റ് പ്രോഗ്രാം (പിജിപി) ഇന്‍ഡോര്‍ ഐഐഎമ്മിലാണുള്ളത്. ഈ കോഴ്‌സിലേയ്ക്കുള്ള അപേക്ഷകര്‍ക്ക് ജൂണ്‍ 30 ന് 17 വയസ്സു തികഞ്ഞിരിക്കണം. എന്നാല്‍ 19 വയസ്സില്‍ കൂടുതലാവാന്‍ പാടില്ല.

ചെറിയ പ്രായത്തില്‍ തന്നെ പരിശീലനം കൊടുക്കാനായാല്‍ ഭാവിയില്‍ അവര്‍ മികച്ച പ്രൊഫഷണലുകളായി മാറുമെന്നാണ് കരുതുന്നതെന്ന് ഇന്‍ഡോര്‍ ഐഐഎം ഡയറക്ടര്‍ എന്‍ രവിചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷം 120 കുട്ടികള്‍ക്കാണ് പിജിപിയിലേയ്ക്ക് പ്രവേശനം ലഭിയ്ക്കുക. ഈ വര്‍ഷത്തേയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെങ്കിലും അടുത്ത വര്‍ഷത്തേയ്ക്ക് ഇതുമതിയാകാതെ വരും. ഇതിനെക്കുറിച്ച് ചിന്തിച്ച് വേഗത്തില്‍ ഒരു തീരുമാനമെടുക്കുമെന്നും രവിചന്ദ്രന്‍ അറിയിച്ചു.

ഈ കോഴ്‌സില്‍ സാഹിത്യം, പൊളിറ്റിക്കല്‍ സയന്‍സ്, ചരിത്രം, ബയോളജിക്കല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ പഠിക്കാന്‍ അവസരമുണ്ടാകും. ഇതിനു പുറമേ ഒരു ഇന്ത്യന്‍ ഭാഷയും ഒരു വിദേശ ഭാഷയും പഠന വിഷയമായിരിയ്ക്കും. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്കുള്ള ടെസ്റ്റും അഭിമുഖവും ചെന്നൈ, ബാംഗ്ലൂര്‍, ദില്ലി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ഇന്‍ഡോര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടക്കും. സെപ്തംബര്‍ 27 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലായിരിയ്ക്കും ഇത്.

English summary
Now you can go for the coveted IIM tag right after Class 12. The Indian Institute of Management — Indore is starting its five-year integrated postgraduate programme (PGP) in management from this year. This is the only IIM so far to venture into this kind of programme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X