Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്രസുരക്ഷ ശക്തമാക്കാന്‍ വിവരശേഖരണം

Sree Padmanabhaswamy Temple
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ക്ഷേത്ര പരിസരത്ത് താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. ക്ഷേത്രത്തിന് അരകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരുടെ വിവരങ്ങളാണ് പൊലീസ് ശേഖരിക്കുന്നത്.

വീടിന്റെ ഉടമസ്ഥാവകാശം, കുടുംബാംഗങ്ങളുടെ എണ്ണം, എത്രകാലമായി ഇവിടെ താമസിക്കുന്നു എന്നീ വിവരങ്ങളാണ് ശേഖരിക്കുന്നത്. അതിനൊപ്പം തന്നെ താമസക്കാരുടെയും സമീപത്ത് കടകള്‍ നടത്തുന്നവരുടെയും ക്രിമിനല്‍ പശ്ചാത്തലമെന്തെന്നും അന്വേഷണം നടത്തും.

വീടുകളില്‍ അതിഥികളെത്തുമ്പോള്‍ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ പോലീസിനെ അറിയിക്കാനുള്ള നിര്‍ദ്ദേശവും വീട്ടുടമകള്‍ക്ക് നല്‍കാനാണ് പൊലീസിന്റെ തീരുമാനം.

ക്ഷേത്രത്തിന്റെ സമീപമുള്ള കടകളിലും മറ്റ് സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവരുടെ വിവരങ്ങളും ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ കടയുടമ പോലീസിനെ അറിയിക്കണം. വിവരങ്ങള്‍ യഥാസമയം അറിയിക്കാന്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും.

ക്ഷേത്രത്തിന്റെ സമീപപ്രദേശങ്ങളിലെത്തുന്ന അപരിചിതരെ നിരീക്ഷിക്കാന്‍ പോലീസ് സംവിധാനം ഏര്‍പ്പെടുത്തി. സുരക്ഷ ശക്തമാക്കുന്നതിനും പെട്ടെന്നുള്ള ആക്രമണങ്ങള്‍ തടയുന്നതിനുമായി ക്ഷേത്രത്തിലേക്കുള്ള നാല് റോഡുകളിലെ കെട്ടിടങ്ങള്‍ ഒഴിപ്പിക്കാന്‍ പോലീസ് ആലോചിക്കുന്നുണ്ട്.

ഇത്തരത്തില്‍ ഒഴിപ്പിക്കല്‍ നടത്തുമ്പോള്‍ കടകള്‍ക്കൊപ്പം ചില വീടുകളും ഒഴിപ്പിക്കേണ്ടിവരും. ഒഴിപ്പിക്കേണ്ട കെട്ടിടങ്ങളുടെ വിവരങ്ങള്‍ കൊട്ടാരത്തിന് കൈമാറും.

കെട്ടിടങ്ങള്‍ ഒഴിപ്പിക്കാതെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്. പല കെട്ടിടങ്ങളും രാജകുടുംബം ഇടപെട്ടാണ് വ്യക്തികള്‍ക്ക് നല്‍കിയിട്ടുള്ളത്. അതിനാല്‍ അവരുടെകൂടി സമ്മതത്തോടെ മാത്രമേ കെട്ടിടങ്ങള്‍ ഒഴിപ്പിക്കുകയുള്ളൂ.

ഇതിനിടെ ക്ഷേത്രത്തിലെ പോലീസ് കണ്‍ട്രോള്‍ റൂമിന്റെ ചുമതല പത്തനംതിട്ട നാര്‍ക്കോട്ടിക് സെല്‍ എസ്.പി. സനല്‍കുമാറിന് നല്‍കി. ഇദ്ദേഹം കഴിഞ്ഞദിവസം ചുമതലയേറ്റെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+