കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ ആപ്പിള്‍ ഷോറൂമിനും വ്യാജന്‍

  • By Ajith Babu
Google Oneindia Malayalam News

Apple Fake Stores in China
ബെയ്ജിങ്: ഒരു ചായ കുടിയ്ക്കാന്‍ ചായക്കട വാങ്ങേേണാ? വേണ്ടെന്നാവും ഉത്തരം. അപ്പോള്‍ ഐപോഡിന്റെ വ്യാജന്‍ വില്‍ക്കാന്‍ ഒറിജനല്‍ ഷോറൂം തന്നെ വേണമെന്ന് നിര്‍ബന്ധിയ്ക്കാനാവുമോ. ചൈനക്കാരുടെ ഈ ചോദ്യം ന്യായം തന്നെ.

വ്യാജന്റെ സ്വന്തം നാടാണ് ചൈന. ലോകത്ത് ഏത് കമ്പനിയിറക്കുന്ന ഉത്പന്നത്തിനും അടുത്ത ദിവസം തന്നെ ചൈനീസ് വ്യാജന്‍ വിപണിയിലെത്തും. ചിലപ്പോള്‍ ഒറിജിനലിനെക്കാള്‍ ഉഗ്രനാവും വ്യാജന്‍. വിലയൊഴിച്ചു യാതൊരു വ്യത്യാസവും നമുക്ക് കണ്ടെത്താനാവില്ല. എന്നാല്‍ ഇതെല്ലാം നിസ്സാരമാക്കുന്ന സംഭവമാണ് ഇപ്പോള്‍ ചൈനയില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്തത്.

ആപ്പിള്‍ ഐഫോണിന്റെയും ഐപാഡിന്റെയും മുഖ്യ വിപണിയാണ് ചൈന. ഐപാഡ് വാങ്ങാന്‍ സ്വന്തം വൃക്ക വരെ വിറ്റവര്‍ അവിടെയുണ്ട്. ചൈനക്കാരുടെ ഐപാഡ് പ്രേമം മുതലെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

വ്യാജന്റെ ഉസ്താദുമാര്‍ ആപ്പിള്‍ സ്‌റ്റോര്‍' എന്ന പേരില്‍ ചൈനയിലെ വിവിധ നഗരങ്ങളില്‍ ഷോറൂമുകള്‍ ആരംഭിച്ചിരിക്കുകയാണ്. ആപ്പിള്‍ സ്‌റ്റോറിലെ സാധനങ്ങള്‍ ഒറിജിനലാവുമെന്ന് വിശ്വസിയ്ക്കുന്ന പാവപ്പെട്ടവരെ പറ്റിയ്ക്കാന്‍ ഇതിലൂടെ എളുപ്പത്തില്‍ കഴിയും.

ഈ കടകള്‍ക്കൊന്നും ആപ്പിള്‍ കമ്പനിയുടെ അംഗീകാരം ഇല്ല. ഷോറൂമില്‍ വില്‍പനയ്ക്കായി വച്ചിട്ടുള്ള കംപ്യൂട്ടറുകളിലും മറ്റും ആപ്പിള്‍ എന്നാണ് എഴുതിയിരിക്കുന്നത്. ജോലിക്കാരെല്ലാം ആപ്പിളിന്റെ ട്രേഡ് മാര്‍ക്ക് ടി ഷര്‍ട്ട് അണിഞ്ഞിരിക്കുന്നു. ഐപാഡിന്റെ കോപ്പി ഉണ്ടാക്കുന്നവര്‍ക്ക് ഒരു ടീഷര്‍ട്ടെന്നത് നിസാരകാര്യം തന്നെ. അതേ സമയം സൂക്ഷ്മമായി പരിശോധിച്ചാല്‍ തട്ടിപ്പ് മനസിലാകും.

150 കോടി ജനമുള്ള ചൈനയില്‍ ആപ്പളിന് നാല് ഔദ്യോഗിക ഷോറൂമുകളാണ് ഉള്ളത്. ഇവയില്‍ രണ്ടെണ്ണം ബെയ്ജിങ്ങിലും മറ്റു രണ്ടെണ്ണം ഷാങ്ഹായിലുമാണ്. എന്നാല്‍ കുന്‍മിങ്ങ് തുടങ്ങി വിവിധ പ്രവിശ്യകളില്‍ ആപ്പിള്‍ സ്‌റ്റോര്‍ എന്ന പേരില്‍ ഒട്ടേറെ തട്ടിപ്പു കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഷോറൂം തന്നെ ഡ്യൂപ്ലിക്കേറ്റാവുമ്പോള്‍ ഇവിടെ വില്‍പനയ്ക്കുള്ള സാധനങ്ങള്‍ ഒറിജിനലാവുമെന്ന് കരുതുക വയ്യ.

English summary
Counterfeit products are nothing new. But a fake showroom is not an everyday occurrence. Kunming in China is the place that houses a fake store, and they are impersonating none other than Apple. This store was discovered in China by an American blogger who goes by the name BirdAbroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X