വീട്ടമ്മയെ കാറിനുള്ളില്‍ പീഡിപ്പിച്ചു
ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഇരുപത്തിയാറുകാരിയായ വീട്ടമ്മയെ ആള്‍ട്ടോ കാറിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്ത മുതിര്‍ന്ന പൊലീസ് ഓഫീസര്‍ അറസ്റ്റിലായി. 59കാരനായ സുരേന്ദ്ര ഗോപാല്‍ എന്ന സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടറാണ് അറസ്റ്റിലായത്.
രുദ്രപ്രയാഗ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് മഹേഷ് ചന്ദ്ര കൊഷിവ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. രുദ്രപ്രയാഗ് ജില്ലയിലെ ദെയ്ര ഗ്രാമവാസിയായ യുവതി കാറില്‍ വരികയായിരുന്ന പൊലീസ് ഇന്‍സ്പെക്ടറോട് ഗൌച്ചര് ടൌണിലേയ്ക്ക് പോകാന്‍ ലിഫ്റ്റ്് ചോദിച്ചു.
ഡ്യൂട്ടിയിലായിരുന്ന ഇന്‍സ്പെക്ടര്‍ സ്വന്തം ആള്‍ട്ടോ കാറില്‍ രതുര ടൌണിലേയ്ക്ക് പോകുകയായിരുന്നു. യുവതിയെ കാറില്‍ കയറ്റിയ ഇന്‍സ്പെക്ടര്‍ ഗൌച്ചറിലേയ്ക്ക് പോകുന്നതിന് പകരം നഗ്രാ സുദന്തര്വാള് റോഡിലേയ്ക്ക് കാര്‍ കൊണ്ടുപോവുകയും ആളൊഴിഞ്ഞ സ്ഥലത്തുവച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി യുടെ പരാതി. സംഭവത്തെത്തുടര്‍ന്ന് യുവതി അടുത്തുള്ള ഘോള്ട്ടിര് പൊലീസ് ഔട്ട്പോസ്റ്റില്‍ പരാതിപ്പെട്ടതനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പീഡിക്കേസില് പ്രതിയായ പൊലീസ് ഇന്‍സ്പെക്ടറെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി ഗര്‍ഹ്വാള്‍ റേഞ്ച് ഡി.ഐ.ജി ദീപം സേഥ് പറഞ്ഞു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications