പറവൂര്‍ പീഡനം: ഖത്തറിലായിരുന്ന വ്യവസായി കീഴടങ്ങി
തൃശൂര്‍: പറവൂര്‍ പീഡനക്കേസില്‍ പ്രതിയായ പ്രമുഖ ബിസിനസുകാരനും കൊടുങ്ങല്ലൂരിലെ മോഡേണ്‍ ആശുപത്രി ഡയറക്ടറുമായ അബ്ദുള്‍ ജലീലാണ് കീഴടങ്ങിയത്. തൃശൂര്‍ െ്രെകം ബ്രാഞ്ച് എസ്.പി. ഓഫീസില്‍ കീഴടങ്ങിയ ഇയാളെ ചോദ്യംചെയ്തുവരികയാണ്.
ജലീലിനെ ഞായറാഴ്ച കൊച്ചിയിലെത്തിക്കുമെന്നാണു സൂചന. ഖത്തറില്‍ കഴിഞ്ഞിരുന്ന ഇയാളെ ബന്ധുക്കളാണ് അന്വേഷണസംഘ തലവനായ എസ്.പി. ഉണ്ണിരാജയുടെ മുന്നില്‍ ഹാജരാക്കിയത്. അബ്ദുള്‍ ജലീലിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
ഇടനിലക്കാരി സുബൈദ കൈമാറിയ പെണ്‍കുട്ടിയെ എറണാകുളത്തെ ഫ്‌ളാറ്റില്‍ വച്ചാണ് പീഡിപ്പിച്ചത്. ലോക്കല്‍ പൊലീസ് കേസ് അന്വേഷിച്ചപ്പോള്‍ അബ്ദുല്‍ ജലീലിനെ ഒഴിവാക്കാന്‍ ഒരു എസ്പി തന്നെ നേരിട്ട് ഇടപെട്ടത് വിവാദമായിരുന്നു. െ്രെകംബ്രാഞ്ച് കേസ് ഏറ്റെടുത്തപ്പോഴും ഇയാളെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയും ഇടനിലക്കാരിയും പേരുപറഞ്ഞതോടെ ഇയാളും കുടുങ്ങി.
കേസിലല്‍ പ്രതിയാകുമെന്നറിഞ്ഞതോടെ അബ്ദുള്‍ ജലീല്‍ ഖത്തറിലേക്ക് കടക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍, തൃശൂര്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിരവധി മാര്‍ജിന്‍ ഫ്രീ ഷോപ്പുകളുടെ ഉടമയാണ് അബ്ദുള്‍ ജലീലെന്ന് അന്വേഷണസംഘം പറഞ്ഞു. കീഴടക്കാമെന്ന് ബന്ധുക്കള്‍ ഉറപ്പു നല്‍കിയതോടെ ഇയാള്‍ക്കെതിരെ ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള തീരുമാനം അന്വേഷണസംഘം ഉപേക്ഷിക്കുകയായിരുന്നു.പറഞ്ഞ ദിവസം തന്നെ അബ്ദുള്‍ ജലീലിനെ ഹാജരാക്കുകയും ചെയ്തു.
അതെസമയം വിദേശത്ത് കഴിയുന്ന ഡോ. ഹാരീഷ് സമയപരിധി കഴിഞ്ഞിട്ടും ഇതുവരെ കീഴടങ്ങിയിട്ടില്ല. ഇയാളെ ഹാജരാക്കാമെന്ന് ബന്ധുക്കള്‍ ഉറപ്പു നല്‍കിയിരുന്നു.












Click it and Unblock the Notifications