കുത്തിവയ്പ്പിന് 4000 രൂപ പാരിതോഷികം
ചെന്നൈ: നവജാതശിശുക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് കൃത്യമായി നല്‍കുന്ന അമ്മമാര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 4000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കെതിരെ പ്രചാരണം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
മുത്തുലക്ഷമി റെഡ്ഡി പദ്ധതി അനുസരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. ഇതനുസരിച്ച് സര്‍ക്കാര്‍ മേഖലയില്‍ ചികിത്സ തേടിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് ആരോഗ്യവകുപ്പ് സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. അവരുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുകയും ആദ്യഘട്ടത്തില്‍ 4000 രൂപ നിക്ഷേപിക്കുകയും ചെയ്യും. ആശുപത്രിയിലാണ് പ്രസവമെങ്കില്‍ വീണ്ടും 4000 രൂപ കൂടി അക്കൗണ്ടില്‍ നിക്ഷേപിക്കും. കുഞ്ഞിനെ പ്രതിരോധ കുത്തിവയ്പ്പിനായി ആശുപത്രിയിലെത്തിക്കുകയാണെങ്കില്‍ വീണ്ടും 4000 രൂപ കൂടി അക്കൗണ്ടിലെത്തും.
കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കുന്നതിനായാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.












Click it and Unblock the Notifications