ബാംഗ്ലൂരില്‍ 40കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി
ബാംഗ്ലൂര്‍: നഗരത്തില്‍ നാല്‍പ്പതുകാരിയായ വീട്ടമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കി. നയന്ദഹള്ളി, ചന്ദ്ര ലേഔട്ടിലാണ് സംഭവം നടന്നത്. രാത്രി പതിനൊന്നരയോടെ ബസ്സിറങ്ങി വീട്ടിലേയ്ക്ക് നടക്കുന്നതിനിടെ തന്നെ അജ്ഞാതരായ മൂന്നുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയെന്നാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്.
ഇവരുടെ കയ്യിലുണ്ടായുന്ന ബാഗില്‍ സൂക്ഷിച്ചിരുന്ന പണവും മറ്റും അക്രമികള്‍ മോഷ്ടിക്കുകയും ചെയ്തിട്ടുമ്ട്. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ ശരിപ്പെടുത്തിക്കളയുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഒരു കെട്ടിടത്തിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയാണ് സ്ത്രീയെ പീഡിപ്പിച്ചത്. ഇതിനിടെ അക്രമികളിലൊരാള്‍ ഫോണില്‍ വിളിച്ച് സുഹൃത്തിനെക്കൂടി ഇവിടേയ്ക്ക് വരുത്തി. ഇയാളും തന്നെ പീഡിപ്പിച്ചെന്ന് വീട്ടമ്മ പറയുന്നു.
ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും ബാഗിലുണ്ടായിരുന്ന നാലായിരം രൂപയും ഇവര്‍ പിടിച്ചുപറിച്ചു. മാണ്ഡ്യയിലുള്ള ബന്ധുക്കളെ സന്ദര്‍ശിച്ചശേഷം തിരിച്ചുവരുമ്പോള്‍ ഞായറാഴ്ച രാത്രിയിലാണത്രേ സംഭവം നടന്നത്. അക്രമികളെ കണ്ടാല്‍ തനിയ്ക്ക് തിരിച്ചറിയാന്‍ കഴിയുമെന്ന് സ്ത്രീ പൊലീസുകാരെ അറിയിച്ചിട്ടുണ്ട്.
ഇവരുടെ പരാതിയിന്മേല്‍ അജ്ഞാതരായ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.












Click it and Unblock the Notifications