Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധിജിയുടെ സെക്രട്ടറിയും ഹസാരെയുടെ സമരത്തില്‍

Anna Hazare
ചെന്നൈ: ഗാന്ധിജിയുടെ സെക്രട്ടറി അന്ന ഹസാരെയ്‌ക്കൊപ്പം അഴിമതി വിരുദ്ധ സമരത്തില്‍ അണിചേരുന്നു. ഗാന്ധിജിയ്‌ക്കൊപ്പം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത വെങ്കിടകല്യാണമാണ് ഹസാരെ ടീമില്‍ ചേരുന്നത്.

ഗാന്ധിജിയുടെ പഴ്‌സണല്‍ സെക്രട്ടറിമാരില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് വെങ്കിടകല്യാണം. ക്വിറ്റ്ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത ലക്ഷ്മികാന്ത് ഭാരതിയും അദ്ദേഹത്തോടൊപ്പം അണ്ണാ ഹസാരെയുടെ മുന്നേറ്റത്തില്‍ പങ്കാളിയാകും.

ഓഗസ്റ്റ് 16ന് അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന നിരാഹാര സമരത്തില്‍ പങ്കുചേരാനാണു ഇവരുടെ തീരുമാനം. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്ലിനു പകരം ഹസാരെസംഘം തയാറാക്കിയ ജന ലോക്പാല്‍ ബില്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

'ഇന്ത്യാ എഗെയിന്‍സ്റ്റ് കറപ്ഷനി' (ഐ.എ.സി)ലെ മറ്റംഗങ്ങള്‍ക്കൊപ്പം അവര്‍ മറീന ബീച്ചിലെ ഗാന്ധി പ്രതിമയ്ക്കുമുമ്പില്‍ സര്‍ക്കാരിന്റെ ലോക്പാല്‍ ബില്ലിന്റെ പകര്‍പ്പുകള്‍ കത്തിച്ചു.

അഴിമതിക്കെതിരേ ഇന്ത്യന്‍ ജനത ഇത്രയും ഉണര്‍ന്ന കാലം മുമ്പുണ്ടായിട്ടില്ലെന്നും യുവാക്കള്‍ പോലും അഴിമതിവിരുദ്ധ മുന്നേറ്റത്തിനു മുന്നിട്ടിറങ്ങുന്നത് സന്തോഷകരമായ അനുഭവമാണെന്നും വെങ്കിട കല്യാണം പറഞ്ഞു.

ശനിയാഴ്ച ഗാന്ധിപ്രതിമയ്ക്കു മുമ്പില്‍നിന്നു ലേബര്‍ സ്റ്റാച്യുവിലേക്ക് ഐഎസി അംഗങ്ങള്‍ മാര്‍ച്ച് നടത്തും. രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിവേദനങ്ങള്‍ സമര്‍പ്പിക്കുമെന്നും ഐഎസി അംഗം ആര്‍. ഉപേന്ദ്ര പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+