അമേരിക്കയ്ക്കു പിറകെ ഫ്രാന്‍സ്, വിപണി ചുവക്കുന്നു

എന്നാല്‍ മറ്റു ഏഷ്യന്‍ വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ നഷ്ടം ചെറുതാണ്. അതിനു പ്രധാനകാരണം ഇന്ത്യന്‍ ഓഹരിവിപണികളില്‍ വിദേശനിക്ഷേപസ്ഥാപനങ്ങള്‍ കാര്യമായ വിറ്റൊഴിവാക്കല്‍ നടത്തുന്നില്ലെന്നതാണ്. മുംബൈ ഓഹരി സൂചിക 71.11 കുറഞ്ഞ് 17059.40ലും നിഫ്റ്റി 22.70 കുറഞ്ഞ് 5138.30ലുമാണ് വില്‍പ്പന നിര്‍ത്തിയത്.
കൂടാതെ ഭക്ഷ്യപണപ്പെരുപ്പം നാലാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തിയതും വിപണിയെ സ്വാധീനിച്ചു. പണപ്പെരുപ്പം രണ്ടക്കത്തിലേക്ക് നീങ്ങുകയാണെങ്കില്‍ അടുത്ത മാസവും റിസര്‍വ്ബാങ്ക് അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയേക്കും.
എച്ച്.ഡി.എഫ്.സി, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, കോടാക് മഹീന്ദ്ര ബാങ്ക്, റിയലന്‍സ് കാപ്പിറ്റല്‍, എന്‍.ടി.പി.സി ഓഹരികളുടെ മൂല്യത്തില്‍ ഒരു ശതമാനത്തിലേറെ വര്‍ധനവുണ്ടായി. ടാറ്റാ പവര്‍ 4.38 ശതമാനം താഴേക്കിറങ്ങി. ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, മാരുതി സുസുക്കി, എച്ച്.സി.എല്‍ ഓഹരികള്‍ക്കു വ്യാഴാഴ്ച നല്ല ദിവസമായിരുന്നില്ല.












Click it and Unblock the Notifications